ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വിറ്റാല്‍ വില കിട്ടുമോ?

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതോടെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചാരത്തില്‍

gold price increased twice today

തലമുറകളായി കൈമാറി വന്നതോ, കൈയില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ വില കിട്ടുമോ? പലര്‍ക്കുമുണ്ട് ഈ സംശയം. സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് ഈ സംശയം ശക്തമായത്. തെറ്റിദ്ധാരണ പരത്തുന്ന ചില വാര്‍ത്തകളും അതിന് കാരണമായിട്ടുണ്ട്.

എന്നാല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ല എന്ന പേരില്‍ പഴയ സ്വര്‍ണത്തിന് വില കുറയില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു. ”ഉപഭോക്താക്കളുടെ കൈവശം തലമുറകളായി കൈമാറി വന്നിട്ടുള്ളതോ ഹാള്‍ മാര്‍ക്കിംഗ് വരുന്നതിന് മുമ്പുള്ളതോ ആയ സ്വര്‍ണാഭരണങ്ങളുണ്ടാകും. അത് വില്‍ക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യുമ്പോള്‍ ആഭരണത്തിന്റെ പരിശുദ്ധി അനുസരിച്ചുള്ള വിപണി വില തന്നെ ലഭ്യമാകും. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നവ മാത്രമാണ്,” അസോസിയേഷന്‍ സെക്രട്ടറി അഹമ്മദ് പൂവില്‍ പറയുന്നു.

14,18,22 എന്നീ കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങളാണ് ഇപ്പോള്‍ ഹാള്‍ മാര്‍ക്ക് ചെയ്തു വില്‍ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കൈവശമുള്ള ഏത് കാരറ്റ് സ്വര്‍ണാഭരണങ്ങളും വില്‍ക്കുന്നതിനും മാറ്റി വാങ്ങുന്നതിനും തടസ്സമില്ല.

ഉദാഹരണത്തിന് ചില രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന 21 കാരറ്റ് ആഭരണങ്ങള്‍ വില്‍ക്കുന്നതിനും മാറ്റി വാങ്ങുന്നതിനും ഒന്നും തടസ്സമില്ല. മാത്രമല്ല നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരം ആഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതിനോ ബാങ്കില്‍ പണയം വെയ്ക്കുന്നതിനോ യാതൊരു തടസ്സവുമില്ല. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here