200 രൂപയിൽ താഴെ വില, 7500 ഉൽപന്നങ്ങൾ; അങ്ങനെ ഐകിയ ഇന്ത്യയിൽ പണി തുടങ്ങി

പന്ത്രണ്ട് വർഷത്തെ പഠനത്തിനും ഒരുക്കങ്ങൾക്കും ശേഷം സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയ ഒടുവില്‍ ഇന്ത്യയിൽ ആദ്യ സ്റ്റോർ തുറന്നു. ഹൈദരാബാദിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. 2025 ഓടെ ഇന്ത്യയില്‍ 25 റീട്ടെയ്ല്‍ സ്റ്റോറുകൾ തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വിലക്കുറവും ഗുണമേന്മയുമാണ് ഫര്‍ണീച്ചറുകളുടെ ആഗോള നിര്‍മ്മാണ - വിതരണക്കാരായ ഐകിയയുടെ പ്രത്യേകത. വളരെ വേഗം അസംബ്ലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫർണീച്ചറുകളുടെ നിർമ്മാണം.

ചിത്രം കടപ്പാട്: ഐകിയ ഇന്ത്യ

ഹൈദരാബാദ് സ്റ്റോറിന്റെ വിശേഷങ്ങൾ

  • ഹൈദരാബാദില്‍ നാല് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
  • 7,500ഓളം ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
  • 200 രൂപയില്‍ താഴെയുളള 1000 ലധികം ഉല്‍പ്പന്നങ്ങൾ ഐകിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
  • 1000 സീറ്റുളള റെസ്റ്റോറന്‍റ് സംവിധാനവും സ്റ്റോറിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
  • പ്രതിവര്‍ഷം 6 ദശലക്ഷം ഉപഭോക്താക്കളെയാണ് ഐകിയ സ്റ്റോറിലേക്ക് പ്രതീക്ഷിക്കുന്നത്.

2022 ഓടെ ഇന്ത്യയുടെ മിഡിൽ-ക്ലാസ് വിപണി യുഎസിന്റേതിനെ മറികടക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോഴേക്കും, രാജ്യത്തെ ഹോം വെയർ, ഹോം ഫർണിഷിംഗ്‌ വിപണിയുടെ മൂല്യം 15.3 ബില്യൺ ഡോളർ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ പഠനം പറയുന്നു.

Related Articles
Next Story
Videos
Share it