ഐ.ടി കമ്പനി കോഗ്‌നിസന്റ് 12,000 പേരെ പിരിച്ചുവിടും

പ്രമുഖ അമേരിക്കന്‍ ഐ.ടി കമ്പനിയായ കോഗ്‌നിസന്റ് ആഗോളതലത്തില്‍ ഏകദേശം 12,000 ജീവനക്കാരെ അടുത്ത വര്‍ഷം പിരിച്ചുവിടും. ചെലവ് ചുരുക്കി, വളര്‍ച്ച കൈവരിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ചുമതലയേറ്റ സി.ഇ.ഒ ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു.

കോഗ്‌നിസന്റിന്റെ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ ജീവനക്കാരെയാണ്. ആകെയുള്ള 2.9 ലക്ഷം ജീവനക്കാരില്‍ 70% പേരും ഇന്ത്യാക്കാരാണ്. നിരവധി മലയാളികളും കോഗ്‌നിസന്റില്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ മൊത്തം ബിസിനസില്‍ മുഖ്യ പങ്കും ഇന്ത്യയിലാണ്. സമൂഹമാധ്യമങ്ങള്‍ക്കുവേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയില്‍നിന്നു പിന്മാറുന്നതോടെയാണ് 6000 പേരുടെ ജോലി നഷ്ടമാകുക. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നതാണ് കണ്ടന്റ് മോഡറേഷന്‍ ബിസിനസ്.

മറ്റു ചില വിഭാഗങ്ങളില്‍ ബിസിനസ് പുനഃക്രമീകരിക്കുന്നതുവഴി 7000 പേരെയും ഒഴിവാക്കാനാണുദ്ദേശിക്കുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 60 ശതമാനവും നേടിക്കൊടുക്കുന്നത്. ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ 2021ല്‍ 55 കോടി ഡോളര്‍ ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സെപ്തംബര്‍ പാദത്തില്‍ വരുമാനം 5.1 ശതമാനം വര്‍ദ്ധിച്ച് 49.7 കോടി ഡോളര്‍ ആയിരുന്നു.

Related Articles
Next Story
Videos
Share it