328 തുണിത്തരങ്ങള്‍ക്ക് ഇറക്കുമതി തീരുവ 20% വര്‍ധിപ്പിച്ചു

മുന്നൂറിലധികം തുണിത്തരങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍.

ചില തുണിത്തരങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതുമൂലം പ്രതിസന്ധിയിലായ രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെ സംരക്ഷിക്കാനാണ് പുതിയ നീക്കം.

ഇതനുസരിച്ച് 328 തുണിത്തരങ്ങളുടെ ഇറക്കുമതി തീരുവ 10 ല്‍ നിന്ന് 20 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

കഴിഞ്ഞ മാസം 50 ടെക്‌സ്‌റ്റൈല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

Related Articles
Next Story
Videos
Share it