ബി.പി.സി.എല്‍ വില്‍ക്കാന്‍ താല്‍പര്യ പത്രം ക്ഷണിച്ചു
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ( ബിപിസിഎല്‍ )
ഓഹരികള്‍ വാങ്ങാന്‍ ആഗോള തലത്തില്‍ താല്‍പര്യ പത്രം ക്ഷണിച്ച് കേന്ദ്ര
സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 52.98 ശതമാനം ഓഹരികളാണ്
വില്‍ക്കുന്നത്.10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
മെയ്
രണ്ടിനകം അപേക്ഷ നല്‍കണം എന്നാണ് താല്‍പര്യ പത്രത്തില്‍ പറയുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ അനുമതിയില്ല.
നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎല്‍.
മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ കമ്പനിക്ക് മൂന്ന്
റിഫൈനറികളുണ്ട്. കേരള സര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കരുതെന്ന്
ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline