സ്വർണാഭരണ ഡിമാൻഡ് വർധനവിൽ ഇന്ത്യ മുന്നിൽ

ഇന്ത്യയിൽ സ്വർണാഭരണ ഡിമാൻഡ് 2022 ൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. മൂന്നാം പാദത്തിൽ 17 % വർധിച്ച് 146 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ സ്വർണാഭരണ ഡിമാൻഡ് 10 % വർധിച്ച് 381 ടണ്ണായി.

നഗരങ്ങളിലാണ് സ്വർണാഭരണ ഡിമാൻഡ് കൂടിയിരിക്കുന്നത്. ബാങ്ക് വായ്‌പകൾ കൂടുതലായി നൽകുന്നതും രാജ്യത്തിൻെറ സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നതും സ്വർണ ഡിമാൻഡ് ഉയരാൻ കാരണമായി. ആഗോള സ്വർണ ഡിമാൻഡ് 10 % വർധിച്ച് 523 ടണ്ണായി. ഈ വർഷം ഇതു വരെ ഉള്ള ഡിമാൻഡ് 2 % വർധിച്ച് 1454 കോടി രൂപയായി.

ചൈനയിൽ സ്വർണാഭരണ ഡിമാൻഡ് 5 % വർധിച്ച് 163.4 ടണ്ണായി. കോവിഡ് വ്യാപനം തുടരുന്നതാണ് ചൈന ഡിമാൻഡ് കുറയാൻ കാരണം. ആഗോള സ്വർണ ഡിമാൻഡ് നിർണയിക്കുന്ന ഘടകങ്ങൾ - നിക്ഷേപ ഡിമാൻഡ് , ആഭരണ നിർമാണത്തിനുള്ള ഡിമാൻഡ്, ടെക്‌നോളജി ആവശ്യങ്ങൾക്കും കൂടാതെ കേന്ദ്ര ബാങ്കുകൾ സ്വര്ണക്കട്ടികൾ വാങ്ങുന്നതുമാണ്. മൊത്തം സ്വർണ ഡിമാൻഡ് 28 % വർധിച്ച് 1181 ടണ്ണായി. നിക്ഷേപ ഡിമാൻഡ് 47 % കുറഞ്ഞു എന്നാൽ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ 400 ടണ്ണായി. മൊത്തം സ്വർണ ലഭ്യത 1215 ടണ്ണായിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it