ശമ്പളം പോരെന്ന് തോന്നുണ്ടോ? എങ്കിൽ ഈ നഗരങ്ങളിൽ ജോലി നേടാം

രാജ്യത്തെ ഐറ്റി കമ്പനികളും, ഇ-കോമേഴ്‌സ് വമ്പൻമാരും അതുപോലെ സ്റ്റാർട്ടപ്പുകളും കൂടുതൽ ആളുകളെ നിയമിക്കാനുള്ള പദ്ധതിയിലാണ്. ഇതിൽ തുടക്കക്കാരും സീനിയർ തലത്തിലുള്ളവരും പെടും. അതുപോലെ തന്നെ വേതനത്തിലും കാര്യമായ വർദ്ധനവുണ്ട്.

പ്രമുഖ പ്രൊഫഷണൽ നെറ്റ് വർക്കായ ലിങ്ക്ഡ് ഇൻ തങ്ങളുടെ പുതിയ 'സാലറി ഇൻസൈറ്റ് ടൂൾ' ഉപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം വേതനം ലഭിക്കുന്ന നഗരം ബെംഗളൂരുവാണ്‌.

പ്രതിവര്‍ഷം ബെംഗളുരുവിലെ ശരാശരി വേതനം 11.67 ലക്ഷം രൂപയാണ് മുംബൈയിൽ 9.03 ലക്ഷം രൂപയും ഡല്‍ഹിയില്‍ 8.99 ലക്ഷവും. ഹൈദരാബാദില്‍ 8.46 ലക്ഷം രൂപ ലഭിക്കുമ്പോള്‍ ചെന്നൈയിലിൽ ലഭിക്കുന്നത് 6.31 ലക്ഷം രൂപയാണ്.

ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന റോളുകൾ: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ്, സീനിയർ പ്രോഗ്രാം മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ, വൈസ് പ്രസിഡന്റ് (സെയിൽസ്).

കൂടുതൽ പ്രതിഫലം ലഭിക്കുന്ന മേഖലകൾ: ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വർക്കിംഗ് (15 ലക്ഷം), സോഫ്റ്റ് വെയര്‍ (12 ലക്ഷം) കണ്‍സ്യൂമര്‍ മേഖല (9 ലക്ഷം).

മറ്റുള്ളവ: ഹെല്‍ത്ത്‌കെയര്‍, ഫിനാന്‍സ്, കോര്‍പ്പറേറ്റ് സര്‍വീസ്, കണ്‍സ്ട്രക്ഷന്‍,

മാനുഫാക്ചറിംഗ്, റിയല്‍ എസ്റ്റേറ്റ്, മീഡിയ ആന്റ് കമ്യൂണിക്കേഷന്‍.

Dhanam News Desk
Dhanam News Desk  
Next Story
Share it