ഖത്തര്‍ എയര്‍വേയ്സുമായി ഇന്‍ഡിഗോ കൈകോര്‍ക്കും
![ഖത്തര്‍ എയര്‍വേയ്സുമായി ഇന്‍ഡിഗോ കൈകോര്‍ക്കും ഖത്തര്‍ എയര്‍വേയ്സുമായി ഇന്‍ഡിഗോ കൈകോര്‍ക്കും](https://dhanamonline.com/h-upload/old_images/845006-untitled-design-5-1-1.webp)
രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വേയ്സും സംയുക്തമായി സര്‍വീസുകള്‍ നടത്താന്‍ കൈകോര്‍ക്കും.
ഈ വിവരം പുറത്തുവന്നതോടെ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബിന്റെ ഓഹരിവില നാല് ശതമാനം ഉയര്‍ന്നു.
രാജ്യത്തെ
ആഭ്യന്തര സര്‍വീസുകളുടെ അമ്പത് ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. കഴിഞ്ഞ
ആഴ്ചയാണ് 300 എയര്‍ബസ് വിമാനങ്ങള്‍ക്ക് ഇന്‍ഡിഗോ ഓര്‍ഡര്‍ നല്‍കിയത്.
ടര്‍ക്കി, ചൈന, വിയറ്റ്നാം, മ്യാന്‍മാര്‍, സൗദി അറേബ്യ തുടങ്ങിയ
രാജ്യങ്ങളിലെ 60 കേന്ദ്രങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസ്
നടത്തുന്നുണ്ട്.
ഖത്തര്‍ എയര്‍വേയ്സുമായി
സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള
തയ്യാറെടുപ്പിലാണ് ഇന്‍ഡിഗോ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്
റിപ്പോര്‍ട്ട്. ഇന്‍ഡിഗോയില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ എയര്‍വേയ്സ്
നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കമ്പനി
വഴങ്ങിയിരുന്നില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ റോയിട്ടേഴ്സ്നോട്
പറഞ്ഞു.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline