ഇന്‍ഫോസിസ് കണക്കുകള്‍ മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ല'-നന്ദന്‍ നിലേകനി

ഇന്‍ഫോസിസിന് എതിരായുയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ശക്തമായി തള്ളി നന്ദന്‍ നിലേകനി. 'ഈ കമ്പനിയുടെ കണക്കുകള്‍ മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ല'-ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും നിലവില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നിലേകനിയുടെ വാക്കുകള്‍.

'ഈ ആരോപണങ്ങള്‍ ഞങ്ങളുടെ ഫിനാന്‍സ് ടീമിനെ അപമാനിക്കുന്നതായി തോന്നുന്നു. പക്ഷേ, അന്വേഷകരിലേക്ക് പക്ഷപാതം പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-ബെംഗളൂരുവില്‍ കമ്പനിയുടെ അനലിസ്റ്റ് മീറ്റില്‍ വിശകലന വിദഗ്ധരോട് നിലേകനി പറഞ്ഞു.ഉപഭോക്താക്കള്‍ കമ്പനിയെ അങ്ങേയറ്റം പിന്തുണയ്ക്കുന്നതായും അവര്‍ക്ക് ഇന്‍ഫോസിസില്‍ വിശ്വാസമുള്ളതായും ചെയര്‍മാന്‍ അറിയിച്ചു. നിലേകനിയുടെ പ്രസ്താവന വാര്‍ത്തയായതോടെ ഇന്‍ഫോസിസ് ഓഹരികളുടെ വില ഉയര്‍ന്നു.

കമ്പനിയുടെ സിഇഒ സലീല്‍ പരേഖും സിഎഫ്ഒ നിലഞ്ചന്‍ റോയിയും വരുമാനവും മാര്‍ജിനും വര്‍ദ്ധിപ്പിക്കുന്നതിനായി വഴിവിട്ട നടപടിക്രമങ്ങളിലേര്‍പ്പെട്ടതായുള്ള വിസില്‍ ബ്ലോവര്‍ ആരോപണത്തിന്മേലാണ് അന്വേഷണം നടക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it