ആരോപണം പ്രഥമദൃഷ്ട്യാ തള്ളി ഇന്‍ഫോസിസ്

ഇന്‍ഫോസിസിന്റെ ലാഭം പെരുപ്പിച്ച് കാട്ടാന്‍ കമ്പനി മേധാവികള്‍ അനധികൃത നടപടി സ്വീകരിച്ചുവെന്ന ആരോപണത്തിന് സാധുത നല്‍കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെ ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചു.'വിസില്‍ ബ്ലോവര്‍' ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഇന്‍ഫോസിസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

കമ്പനിയുടെ സാമ്പത്തിക ലാഭം പെരുപ്പിച്ചുകാട്ടാന്‍ സിഇഒ സലീല്‍ പരേഖും സിഎഫ്ഒ നിലഞ്ചന്‍ റോയിയും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയാണ് ചില ജീവനക്കാര്‍ ചേര്‍ന്നു മാനേജ്‌മെന്റിനു നല്‍കിയത്. പരീഖും റോയിയും കുറേ കാലമായി അനീതിപരമായ രീതികളാണ് അവലംബിക്കുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അവരുടെ സംഭാഷണങ്ങളുടെ ഇ-മെയിലുകളില്‍ നിന്നും ശബ്ദ റെക്കോര്‍ഡിംഗുകളില്‍ നിന്നും ഇത് വ്യക്തമാണെന്നും പരാതിക്കാര്‍ 2 പേജുള്ള കത്തില്‍ പറഞ്ഞു. ഇക്കാര്യം പരസ്യമായപ്പോഴാണ് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും സെബിയും വിശദീകരണം തേടിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it