ഇന്‍ഫോസിസ് 4000-10000 പേരെ പിരിച്ചുവിടും ?
ഇന്‍ഫോസിസ് 2,200 ഓളം ജീവനക്കാരെ ഉടന്‍ പരിച്ചുവിടാനൊരുങ്ങുന്നു.
കോഗ്‌നിസെന്റ് ഏകദേശം 12000 ജീവനക്കാരെ ലേ ഓഫ് ചെയ്യുന്നതില്‍ ഭൂരിപക്ഷം
പേരും ഇന്ത്യാക്കാരായിരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു
പിന്നാലെയാണ് രാജ്യത്തെ വലിയ ഐ.ടി കമ്പനിയില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
സീനിയര്‍,
മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പടെയുള്ളവരെയാണ്
ഇന്‍ഫോസിസ് ആദ്യം പിരിച്ചുവിടുന്നത്. ജെഎല്‍ 6(ജോബ് ലെവല്‍ 6) ജോബ്
കോഡിലുള്ള സീനിയര്‍ മാനേജര്‍മാര്‍ക്കാണ് കൂടുതലും പുറത്തുപോകേണ്ടിവരിക. ഈ
വിഭാഗത്തില്‍ മൊത്തം 30,092 പേരാണുള്ളത്. അടുത്ത കാലത്തൊന്നും കമ്പനി
ജീവനക്കാരെ ലേ ഓഫ് ചെയ്തിട്ടില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍
ചിലരെ ഒഴിവാക്കുകയാണ് ചെയ്യാറുള്ളതെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക ഭാഷ്യം.
ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിരയിലും അതിനു താഴെയുള്ള ലെവലിലും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടലുണ്ടാകും. അതും കൂടി ചേരുമ്പോള്‍ 4,000 മുതല്‍ 10,000 പേര്‍ക്കു വരെ ജോലി നഷ്ടമായേക്കും. ജോബ് ലെവല്‍ 3ന് താഴെ 86,558 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline