ഇന്‍ഫോസിസ് ചെലവ് ചുരുക്കാന്‍ സീനിയര്‍മാരെ പിരിച്ചു വിടും; പകരം തുടക്കക്കാരെ നിയമിക്കും

ചെലവ് ചുരുക്കലിന്റെ ഭാഗമായി തുടക്കക്കാരെ നിയമിക്കാന്‍ ഇന്‍ഫോസിസ് ലക്ഷ്യമിടുന്നു. മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നീക്കമാരംഭിച്ചു. ഇതോടെ ഉന്നത തസ്തികയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ 12,000 പേരെയെങ്കിലും കമ്പനി ഒഴിവാക്കുമെന്നാണ് സൂചന.

തുടക്കക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കിയാല്‍ മതിയെന്നതിനാലാണ് കമ്പനികള്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപ ലാഭിക്കാനാണ് ഇന്‍ഫോസിസിന്റെ ലക്ഷ്യം.

കമ്പനിയുടെ വളര്‍ച്ച കുറയ്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതല്‍ 150 മില്യണ്‍ വരെ ഡോളര്‍ ലാഭിക്കാന്‍ ലക്ഷ്യമിടുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Videos
Share it