ജെറ്റ് എയർവേയ്സിന്റെ വായ്പാ തിരിച്ചടവ് മുടങ്ങി

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവെയ്‌സ് ബാങ്കുകൾക്കുള്ള വായ്പാ തിരിച്ചടവ് മുടക്കി. എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിനുള്ള പേയ്‌മെന്റാണ് മുടങ്ങിയത്.

പണലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം വായ്പാ തിരിച്ചടവ് വൈകിയെന്നാണ് കമ്പനി പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. 2018 ഡിസംബർ 31 ആയിരുന്നു വായ്പാ തിരിച്ചടക്കേണ്ടതിന്റെ അവസാന തീയതി.

അടുത്തകാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എയർലൈൻ. പൈലറ്റ്മാർക്കുൾപ്പെടെ പ്രതിഫലം മുടങ്ങിയിട്ടുണ്ട്.

ജെറ്റും കമ്പനിയുടെ രണ്ടാമത്തെ വലിയ ഷെയർ ഹോൾഡറായ എത്തിഹാദും ബാങ്ക് കൺസോർഷ്യവുമായി ചർച്ചയിലാണ്. ജെറ്റിനെ കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ എത്തിഹാദിന്റെ ഓഹരിപങ്കാളിത്തം 24 ശതമാനമാക്കി ഉയർത്തുന്നതുൾപ്പെടെയുള്ള പദ്ധതി ബാങ്കുകളുമായി ചർച്ച ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it