ജെറ്റ് പ്രതിസന്ധി: നരേഷ് ഗോയലും അനിത ഗോയലും രാജിവെച്ചു

ജെറ്റ് എയർവേയ്‌സ് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലും അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ് അംഗത്വം രാജിവെച്ചു. 'ഇറ്റി നൗ' ആണ് ഇക്കാര്യം പുറത്തുവിട്ടത്. റിപ്പോർട്ടിന് പിന്നാലെ എയർലൈനിന്റെ ഓഹരിവില ഉയർന്നു.

ഇതോടെ കമ്പനിയിൽ രണ്ടുപേരുടെയും ചേർന്നുള്ള ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിന്ന് 25.5 ശതമാനമായി കുറയും. ജെറ്റിന്റെ ജോയ്ന്റ് പാർട്ണർ ആയ എത്തിഹാദ് തങ്ങളുടെ 24 ശതമാനമുണ്ടായിരുന്ന ഓഹരിപങ്കാളിത്തം 12 ശതമാനമായി കുറച്ചു.

നിലവിൽ ജെറ്റിന്റെ 50 ശതമാനത്തിലേറെ ഓഹരി എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിന്റെ പക്കലാണ്.

തുടർച്ചയായ നാല് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തുകയും ഒരു വർഷത്തിൽ 60 ശതമാനത്തിലേറെ ഓഹരിവിപണിയിൽ തകർച്ച നേരിടുകയും ചെയ്തതോടെ ജെറ്റിന്റെ സാമ്പത്തിക ബാധ്യത ഉയരുകയായിരുന്നു. വായ്പ തിരിച്ചടവ് മുടക്കുകയും ചെയ്തതോടെ ബാങ്കുകളും ഓഹരിയുടമകളും ജെറ്റിനെ കരകയറ്റാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗോയലിന്റെയും ഭാര്യയുടേയും രാജി.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it