ഹിന്ദുജ ഗ്രൂപ്പ് രംഗത്ത്; ജെറ്റ് എയര്‍വേയ്സ് ഓഹരി വില കൂടി

പ്രവര്‍ത്തനരഹിതമായ ജെറ്റ് എയര്‍വേയ്സ് ഏറ്റെടുക്കാനുള്ള താല്‍പ്പര്യം ഹിന്ദുജ ഗ്രൂപ്പ് ആവര്‍ത്തിച്ചതോടെ ജെറ്റ് എയര്‍വേയ്സ് ഓഹരി വില മുംബൈയിലെ ഇന്നത്തെ വ്യാപാരത്തില്‍ 5 % ഉയര്‍ന്നു. നിയമപരമായ ബാധ്യതകള്‍ ഒഴിവാകുന്നപക്ഷം കമ്പനിയെ സ്വന്തമാക്കാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ കോ-ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞത്.

ജെറ്റ് എയര്‍വെയ്സിന്റെ ഓഹരി വില 24.50 രൂപയില്‍ നിന്ന് 25.70 രൂപയായാണ് ഇന്നലെ ഉയര്‍ന്നത്. 2019 ജനുവരി 15 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 312 രൂപയും 2019 ഒക്ടോബര്‍ 22 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 15.10 രൂപയും രേഖപ്പെടുത്തിയ ഓഹരിയാണിത്.

ജെറ്റ് എയര്‍വെയ്സ് ഏറ്റെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് തീരുമാനം മാറ്റിയിരുന്നു. മുന്‍കാല നിയമ ബാധ്യതാ പ്രശ്നങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പരിരക്ഷ നല്‍കില്ലെന്നു വ്യക്തമായതാണു കാരണം - ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് ചെയര്‍മാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it