Begin typing your search above and press return to search.
ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് ടാറ്റ
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ചർച്ച നടത്തുന്നു. ടാറ്റയുടെയും സിംഗപ്പൂർ എയർലൈനിന്റെയും സംയുക്ത സംരംഭമായ ടാറ്റ എസ്ഐഎ എയർലൈനുമായി കമ്പനിയെ ലയിപ്പിക്കാനാണ് പദ്ധതി.
ടാറ്റയുടെ ഭാഗത്തുനിന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൗരഭ് അഗര്‍വാളും ജെറ്റ് എയര്‍വേയ്സിനു വേണ്ടി ചെയര്‍മാന്‍ നരേഷ് ഗോയലുമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.
ജെറ്റ് എയര്‍വേയ്സ് തുടര്‍ച്ചയായി മൂന്നാം പാദത്തിലും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
നിലവില്‍ ജെറ്റിന്റെ 51 ശതമാനം ഓഹരി നരേഷ് ഗോയലിന്റെ കൈയിലാണ്. ജെറ്റ് എയര്‍വേയ്സിന്റെ തലപ്പത്തുനിന്ന് മാറണമെന്ന ആവശ്യത്തിന് നരേഷ് ഗോയല്‍ വഴങ്ങിയതോടെയാണ് ചര്‍ച്ച പുരോഗമിച്ചത്.
Next Story
Videos