ജിയോ ഫൈബറിനെ പ്രതിരോധിക്കാന്‍ ആമസോണ്‍ പ്രൈം വാഗ്ദാനവുമായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വാര്‍ഷിക പദ്ധതികള്‍ക്കൊപ്പം അധിക ചെലവില്ലാതെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം അംഗത്വം നല്‍കുമെന്ന് ഓഫര്‍

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വാര്‍ഷിക പദ്ധതികള്‍ക്കൊപ്പം അധിക ചെലവില്ലാതെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം അംഗത്വം നല്‍കുമെന്ന് ഓഫര്‍. 399 രൂപ മുതല്‍ ആരംഭിക്കുന്ന ഡാറ്റാ പ്ലാനുകളില്‍ പുതിയതും നിലവിലുള്ളതുമായ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇതു ലഭ്യമാകും.

സെപ്റ്റംബര്‍ 5 ന് റിലയന്‍സ് ജിയോ ഫൈബറിന്റെ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായാണ് ബിഎസ്എന്‍എല്ലും മറ്റ് ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരോടൊപ്പം പുതിയ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനോടൊപ്പം 499 രൂപ വരെയുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ 15 % ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. 499 നും 900 രൂപയ്ക്കും ഇടയിലുള്ള പ്ലാനുകളില്‍ 20 % , 900 രൂപയുടെ പ്ലാനുകളില്‍ 25 % എന്നിങ്ങനെയും ക്യാഷ്ബാക്ക് ലഭിക്കും. ലാന്‍ഡ്ലൈന്‍ ഉപയോക്താക്കള്‍ക്കും 15% ക്യാഷ്ബാക്ക് വഗ്ദാനമുണ്ട്.

745 രൂപ മുതല്‍ മുകളിലേക്കു ബ്രോഡ്ബാന്‍ഡ് പ്ലാനുകളുള്ള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം ആക്‌സസ് നേരത്തെ തന്നെ നല്‍കിവരുന്നുണ്ട്. ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ബണ്ടില്‍ ചെയ്താണ് നിലവിലുള്ള ഭാരത് ഫൈബര്‍ ഡാറ്റാ പ്ലാനുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here