699 രൂപയ്ക്ക് 100 എംബിപിഎസ്; ജിയോ ഫൈബറിന് മുമ്പ് പ്ലാനുകള്‍ മാറ്റി ഹാത്‌വേ

റിലയന്‍സ് തങ്ങളുടെ ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം വ്യാപിപ്പിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ വരിക്കാരെ നേടുന്നതിനും നിലവിലുള്ളവരെ നിലനിര്‍ത്തുന്നതിനുമായി വിവിധ ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ പദ്ധതികളുമായി രംഗത്ത്. ഇപ്പോളിതാ ഹാത്‌വേ ബ്രോഡ്ബാന്‍ഡ് ആന്‍ഡ് ഡിജിറ്റല്‍ ടി വി അതിന്റെ പദ്ധതികളിലും വിലകളിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്.

ഈ വിലകള്‍ റിലയന്‍സ് ജിയോയുടെ വിലയുമായി താരതമ്യപ്പെടുത്താവുന്നതാണ്. പ്രതിമാസം 699 രൂപയ്ക്ക് വരുന്ന 100 എംബിപിഎസ് പ്ലാനിലാണ് ഹൈലൈറ്റ്. ഇത് വിലകുറഞ്ഞ പ്ലാനിനായി ജിയോ ഫൈബറിന്റെ പ്രതീക്ഷിക്കുന്ന അടിസ്ഥാന വിലനിര്‍ണ്ണയത്തിന് തുല്യമാണ്. 699 രൂപ പ്ലാന്‍ ഉപയോഗിച്ച് വരിക്കാര്‍ക്ക് 1 ടിബിയുടെ മൊത്തം ഡാറ്റാ അലോട്ട്‌മെന്റ് ലഭിക്കും. ഡാറ്റ അവസാനിച്ചു കഴിഞ്ഞാല്‍, വേഗത 3 എംബിപിഎസ് ആയി കുറയും.

ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് ഒരേ 699 രൂപ പ്ലാന്‍ തിരഞ്ഞെടുക്കേണ്ടിവരും, അതിനായി 2,097 രൂപയും നല്‍കേണ്ടിവരും. ആറ് അല്ലെങ്കില്‍ 12 മാസത്തേക്ക് ഒരേ പ്ലാന്‍ തുടരാന്‍ വരിക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ യഥാക്രമം 4,194 രൂപയും 8,388 രൂപയും നല്‍കണം കൂടാതെ വരിക്കാര്‍ക്ക് ഹാത്‌വേ പ്ലേബോക്‌സും ലഭിക്കും.

നിലവില്‍ കൊല്‍ക്കത്തയിലാണ് പ്ലാന്‍ ലോഞ്ച് നടന്നതെങ്കിലും വ്യാപിപ്പിക്കാനാണ് പദ്ധതി. റിലയന്‍സ് ജിയോ മൊബീല്‍ പ്ലാനുകളില്‍ കൊണ്ടുവന്ന വിപ്ലവം ബ്രോഡ്ബാന്‍ഡിലും തുടരുമോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഹാത്‌വേയുടെ ഈ നീക്കം തന്നെ അതിനുദാഹരണമാണ്.

PC: Hathway

Related Articles
Next Story
Videos
Share it