ജിയോ ജിഗാ-ഫൈബർ എത്തി: ടെലികോം ലോകത്തെ അംബാനിയുടെ ഗെയിം-ചെയ്ഞ്ചർ

റിലയൻസ് ജിയോയ്ക്ക് പിന്നാലെ ടെലികോം മേഖലയിൽ പുതിയ ഡിസ്‌റപ്ഷനുമായി വീണ്ടും അംബാനി. കമ്പനിയുടെ എജിഎമ്മിൽ അവതരിപ്പിച്ച ജിയോ ജിഗാ-ഫൈബർ എന്ന ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം ഇപ്പോൾത്തന്നെ വലിയ ചർച്ചാ വിഷയമായിക്കഴിഞ്ഞു.

പുതിയ സേവനം 1,100 നഗരങ്ങളിൽ ഉടൻ ലഭ്യമാകും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് ജിയോ ഫൈബർ അവതരിപ്പിച്ചത്.

എജിഎമ്മിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • ഒരു ഫൈബർ-ടു-ഹോം വയേർഡ് ബ്രോഡ്ബാൻഡ് സേവനമാണ് ജിയോ ജിഗാ-ഫൈബർ. വീടുകൾ, വ്യാപരികൾ, എസ്എംഇകൾ, വലിയ കോർപറേറ്റുകൾ എന്നിവർക്ക് ഫൈബർ മുഖേനയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി നല്കാൻ പോന്നതാണ് ജിയോ ജിഗാ-ഫൈബർ.

  • ജിയോ ഫൈബർ കണക്റ്റിവിറ്റി ഉണ്ടെങ്കിൽ വലിയ സ്‌ക്രീനുള്ള ടീവികളിൽ ദൃശ്യങ്ങൾ അൾട്രാ-എച്ച്ഡിയിൽ കാണാം. രണ്ടിലധികൾ പേരുമായി വീഡിയോ കോൺഫെറെൻസിങ്, വോയിസ് അസിറ്റന്റ് സേവനങ്ങൾ, വെർച്വൽ റിയാലിറ്റി ഗെയിമിംഗ്, ഡിജിറ്റൽ ഷോപ്പിംഗ് എന്നിവ ഏറ്റവും വേഗത്തിൽ വ്യക്തതയോടും കൂടി വീട്ടിലിരുന്നു തന്നെ ലഭ്യമാകും.

  • വലിയ കോർപറേറ്റുകളുമായി മത്സരിക്കാൻ ചെറുകിട ബിസിനസുകാർക്ക് (എസ്എംഇ) ഈ സേവനം ഉപകാരപ്പെടും. വൻ കമ്പനികൾക്കാകട്ടെ ഇത് ലോകോത്തര ബിസിനസുകളോട് ഒപ്പത്തിനൊപ്പം നിൽക്കാൻ സഹായിക്കും. ജിയോ ജിഗാ-ഫൈബർ വരുന്നതോടെ പുതിയ ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകും എന്നതുകൊണ്ടാണിത്.

  • എംബിപിഎസിന്റെ കാലം കഴിഞ്ഞു ഇനി ജിബിപിഎസിന്റെ കാലമാണെന്നാണ് ജിയോ ഫൈബർ അവതരിപ്പിച്ചു കൊണ്ട് ഇഷ അംബാനി പറഞ്ഞത്. ഐഒടി പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നാണ് ആകാശ് അംബാനി അഭിപ്രായപ്പെട്ടത്.

  • ഓഗസ്റ്റ് 15 ന് ജിയോ ഫോൺ -2 അവതരിപ്പിക്കും. ഇതോടെ യുട്യൂബ്, ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ ജിയോ ഫോണിൽ ലഭ്യമാകും

  • റിലയൻസ് ജിയോ ഫോൺ മൺസൂൺ ഹങ്കാമ ഓഫർ: ഈ ഓഫറിലൂടെ നിങ്ങളുടെ പഴയ ഫോൺ ജിയോ ഫോണുമായി എക്സ്ചേഞ്ച് ചെയ്യാനാവും. നിങ്ങളുടെ പഴയ ഫീച്ചർ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞത് 501 രൂപയേ ഉപഭോക്താവിന്റെ കയ്യിൽ നിന്നും ചെലവാകുകയുള്ളൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it