ജിയോയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വിയര്‍ത്ത് എയര്‍ടെല്ലും വോഡഫോണും

എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ഓഹരികള്‍ 5-6 ശതമാനമാണ് ഇടിഞ്ഞത്

jio post paid competition
-Ad-

ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചതോടെ ഭാരതി എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ഓഹരികള്‍ അഞ്ച് – ആറ് ശതമാനം ഇടിഞ്ഞു. എന്നാല്‍ ജിയോയുടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ 1.6 ശതമാനം ഉയര്‍ന്നു.

വളരെ ആകര്‍ഷകമായ താരിഫുകളാണ് ജിയോ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. 399 രൂപ മുതല്‍ 1499 രൂപ വരെയുള്ള പോസ്റ്റ് പെയ്ഡ് താരിഫ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

പുതിയ 399 രൂപയുടെ അടിസ്ഥാന പ്ലാന്‍ ഇപ്പോഴത്തെ വോഡഫോണ്‍ ഐഡിയയുടെ പ്ലാനിന് സമാനമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ അടിസ്ഥാന പ്ലാനിനേക്കാള്‍ 20 ശതമാനം നിരക്ക് കുറവാണ് ഇതിന്. എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത് 499 രൂപ നിരക്കിലാണ്

-Ad-

പുതിയ പ്ലാനില്‍ ജിയോ വോഡഫോണ്‍ ഐഡിയയുടെ പ്ലാനിനേക്കാള്‍ കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ടെല്ലിന്റെ പ്ലാനിനേക്കാള്‍ കൂടുതല്‍ കണ്ടന്റ് സബ്‌സ്‌ക്രിപ്ഷനുകളും ജിയോ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ജിയോയുടേത് കൂടുതല്‍ ആകര്‍ഷമാണ്.

ജിയോയ്ക്ക് ഇപ്പോള്‍ത്തന്നെ 199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ നിലവിലുണ്ട്. എങ്കിലും പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍ തന്നെയാണ്. വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും ചേര്‍ന്നാണ് പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ സിംഹഭാഗവും കൈയ്യടക്കിയിരിക്കുന്നത്. ഇരു കമ്പനികള്‍ക്കും കൂടി 2020 സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ 71 ശതമാനം വിപണിവിഹിതമാണുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here