Begin typing your search above and press return to search.
ഡേ ഹോട്ടല്‍, ഇന്‍ലൈന്‍ എക്‌സ്‌റേ: കണ്ണൂർ വിമാനത്താവളത്തിന്റെ 10 സവിശേഷതകൾ
ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം നടക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിൽ ഒരുക്കിയിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. എല്ലാ തലത്തിലും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളത്തിന്റെ സവിശേഷതകൾ അറിയാം.
- 3050 മീറ്റർ റണ്‍വേ
- ഒരേസമയം 20 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന ഏപ്രൺ
- 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെര്‍മിനൽ
- ടെര്‍മിനല്‍ ബില്‍ഡിംഗിൽ 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍, ബാഗേജ് സ്‌ക്രീനിംഗ് സൗകര്യങ്ങള്‍, സെക്യൂരിറ്റി ചെക്കിംഗിനാവശ്യമായ സംവിധാനങ്ങള്‍, 16 കസ്റ്റംസ് കൗണ്ടറുകള്‍, 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 4 ഇ-വീസ കൗണ്ടറുകള്‍, ഫുഡ് & ബിവറേജ് ഷോപ്പുകള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍.
- യാത്രക്കാര്‍ക്ക് ബാഗുമായി നേരെ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് പോകാന്‍ കഴിയുന്ന ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനം
- ചെക്ക് ഇന്‍ കൗണ്ടറില്‍ പോകാതെ മെഷീന് മുന്നില്‍ പോയി ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള സെല്‍ഫ് ചെക്കിംഗ് മെഷീൻ
- ബാഗേജ് ബെല്‍റ്റുകള്‍ മാറിമാറി ഉപയോഗിക്കാനാകുന്ന സ്വിംങ് ഫെസിലിറ്റി
കോമണ്‍ ഇന്റഗ്രേറ്റഡ് ടെര്‍മിനൽ
- എയര്‍ലൈനുകളുടെയും ഫ്‌ളൈറ്റുകളുടെയും വിശദാംശങ്ങളും എയര്‍പോര്‍ട്ടില്‍ ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും മൊബീല്‍ ആപ് മുഖേന യാത്രക്കാരുടെ വിരല്‍ത്തുമ്പിലേക്ക് എത്തിക്കും.
- യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഡേ ഹോട്ടല്‍.
- ചെന്നൈ ഐ.ഐ.ടി.യിലെ സിവിൽ എൻജിനീയറിങ് വിഭാഗം തലവൻ ഡോ. രാജഗോപാലിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത കൃത്രിമക്കുന്നും അതിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റവുമാണ് മറ്റൊരു പ്രത്യേകത.
Next Story
Videos