മെട്രോ ജീവനക്കാർക്ക് ആദ്യ യൂണിയന്‍

കൊച്ചി മെട്രോ ലിമിറ്റഡിലെ ആദ്യത്തെ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ആഭിമുഖ്യത്തില്‍ രൂപീകൃതമായി. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും കെ.എം.ആര്‍.എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയുള്ള കൊച്ചി മെട്രോ എപ്‌ളോയീസ് യൂണിയന്‍ (കെ.എം.ഇ.യു) ഇന്നു വൈകുന്നേരം 5.30 ന് കളമശേരി പൊതു മരാമത്ത് ഗസ്റ്റ് ഹൗസില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

അസിസ്റ്റന്റ് മാനേജര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 150 പേരാണു കമ്പനിയിലുള്ളത്. സെക്ഷന്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് ക്രൂ കണ്‍ട്രോളര്‍, അസിസ്റ്റന്റ് സെക്ഷന്‍ എന്‍ജിനീയര്‍, ഡിപ്പോ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപ്പറേറ്റര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ടെക്‌നിഷ്യന്‍, ഡ്രൈവര്‍, പ്യൂണ്‍ തുടങ്ങിയ നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലായി 400 പേരും.

എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് കുറച്ചുപേര്‍ മാത്രമേ ഇതുവരെ അംഗങ്ങളായിട്ടുള്ളൂ. അതേസമയം ഏകദേശം 250 നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ യൂണിയനില്‍ സജീവമായിക്കഴിഞ്ഞതായി യൂണിയന്‍ പത്രക്കുറിപ്പില്‍ പറയുന്നു.

ജെ.ജയലാല്‍ ആണ് പ്രസിഡന്റ്.എം.എം.സിബി സെക്രട്ടറിയും.ഉദ്ഘാടനച്ചടങ്ങില്‍ യൂണിയന്റെ ലോഗോ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള പ്രകാശനം ചെയ്യും

Related Articles
Next Story
Videos
Share it