സ്മാർട് സിറ്റിയിൽ ഒരുങ്ങുന്നത് 61 ലക്ഷം ചതുരശ്രയടി സ്ഥലം

2020 ഓടെ അധികം സൗകര്യങ്ങൾ ലഭ്യമാകും

കൊച്ചി സ്മാർട് സിറ്റിയിൽ 61 ലക്ഷം ചതുരശ്രയടി സ്ഥലം കമ്പനികൾക്കായി ഒരുങ്ങുന്നു. കെട്ടിടങ്ങളുടെ കൈമാറ്റം 2020 ൽ ആരംഭിക്കും. പല ഘട്ടങ്ങളിലായാണ് കൈമാറ്റം നടക്കുക

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച ബോർഡ് മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനമായി. വിവിധ കോ-ഡെവലപ്പർ മാരുടെ പ്രൊജക്ടുകളുടെ അവലോകനമാണ് പ്രധാനമായും യോഗത്തിൽ നടന്നത്.

ആറര ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാർട്ട് സിറ്റിയുടെ ആദ്യത്തെ കെട്ടിടത്തിന്റെ ഒക്യുപെൻസി നിരക്ക് 85 ശതമാനം എത്തിയിട്ടുണ്ട്. കുടിവെള്ള സംസ്കരണ പ്ലാന്റും 33 കെവി വൈദ്യുതി ശൃംഖലയും രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാകും.

സാൻഡ്സ് ഇൻഫ്രയുടെ 37 ലക്ഷം ചതുരശ്രയടിയുള്ള ഐടി മന്ദിരത്തിന്റെ നിർമാണം 43 ശതമാനവും മറാട്ട് ഗ്രൂപ്പിന്റെ നാല് ലക്ഷം ചതുരശ്രയടിയുള്ള ഐടി സമുച്ചയം 20 ശതമാനവും നിർമ്മാണം പൂർത്തിയായി. പ്രസ്റ്റിജ് ഗ്രൂപ്പിന്റെ രണ്ട് ഐടി കെട്ടിടങ്ങളിൽ ഒന്നിന്റെ പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. 5.39 ലക്ഷം ചതുരശ്രയടി സ്ഥലമാണ് നിർമ്മാണം ആരംഭിച്ച ഐടി ടവറിൽ ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it