സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് കെ.എസ്.ഐ.ഡി.സിയുമായി ജിയോ ധാരണാപത്രം ഒപ്പിട്ടു
കേരളത്തിലുടനീളം സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും, കെ.എസ്.ഐ.ഡി.സിയും തമ്മില്‍ ധാരണാപത്രമായി. 33 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണു പദ്ധതി.
മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി മന്ത്രി എം എം മണി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റിലയന്‍സ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്‌ഐ.ഡി.സി എംഡി. ജി രാജമാണിക്യവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ധാരണാപത്രം പ്രകാരം 33 മെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനായി ജിയോ ഇന്‍ഫോകോം 300 കോടി രൂപ നിക്ഷേപിക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് കേരളം 2020 ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline