അടുത്ത സാമ്പത്തികവര്‍ഷം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിലൂടെ 2003ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 2.05-2.07 ദശലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ 42 ശതമാനം കൂടുതലാണിത്.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയിലെ മാരുതിയുടെ വളര്‍ച്ച 2021-22 സാമ്പത്തിക വര്‍ഷം 25 ശതമാനമായി ഉയര്‍ത്തും. വിപണിയിലെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം നാല് ശതമാനവും 2019-2020 സാമ്പത്തിക വര്‍ഷം 18 ശതമാനവും കുറവായിരുന്നു.
2019, 2020 സാമ്പത്തിക വര്‍ഷങ്ങളിലെ ഇരട്ട അക്ക ഇടിവിന് ശേഷം, മാരുതി സുസുകി ഈ സാമ്പത്തിക വര്‍ഷം 5-7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലോക്ക്ഡൗണ്‍ കാരണം ആദ്യ പാദത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു. ഒക്ടോബര്‍, ജനുവരി മാസങ്ങളില്‍ 170,000-180,000 എന്ന ഉയര്‍ന്ന നിരക്കോടെ പ്രതിമാസം 150,000 യൂണിറ്റ് ഉല്‍പ്പാദനവുമായി കമ്പനി കുതിച്ചുയര്‍ന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it