ഇന്ത്യൻ സിഇഒമാർ ഇന്ന് ഗ്ലോബൽ ഹിറ്റ്! കാരണമെന്താ? 

മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചെ, പെപ്‌സിയുടെ മുൻ മേധാവി ഇന്ദ്ര നൂയി..വമ്പൻ ബഹുരാഷ്ട്രക്കമ്പനികളുടെ അമരത്ത് ഇന്ത്യൻ പ്രൊഫഷണലുകൾ വിജയം കൊയ്യുന്നത് ഇന്നൊരു നമുക്കൊരു അമ്പരിപ്പിക്കുന്ന വാർത്തയല്ല.

യുഎസ് വംശജർ കഴിഞ്ഞാൽ S&P 500 കമ്പനികളിൽ ഏറ്റവും കൂടുതൽ സിഇഒമാർ ഇന്ത്യക്കാരാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ പ്രൊഫഷണലുകൾ അന്താരാഷ്ട്ര തലത്തിൽ ഇത്രമാത്രം സ്വീകാര്യത നേടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വെല്ലുവിളികൾ നിറഞ്ഞ ഇന്ത്യൻ സാഹചര്യത്തിൽ വളർന്ന ആളുകൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ടാകുമെന്ന് "The Made-in-India Manager" എന്ന പുസ്തകത്തിൽ പറയുന്നു.

ഗ്രന്ഥകാരൻമാരുടെ അഭിപ്രായത്തിൽ നാല് കാര്യങ്ങളാണ് ഇന്ത്യൻ മാനേജർമാരെ വ്യത്യസ്തരാകുന്നത്: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള ചാതുര്യം, കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള കഴിവ്, പരിചിതമല്ലാത്ത ചുറ്റുപാടുകളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, കഠിനാധ്വാനം ചെയ്യാനുള്ള മനസ്.

2019 ഗ്ലാസ്ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡ് ജേതാക്കളിൽ യുഎസിലെ ടോപ് 10 സിഇഒമാരിൽ മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും (5th) അഡോബിയുടെ ശന്തനു നാരായണും (6th) ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 50-ൽ ഗൂഗിളിന്റെ സുന്ദർ പിച്ചെയുമുണ്ട്.

സിലിക്കോൺ വാലി സോഫ്റ്റ്‌വെയർ കമ്പനിയായ VMware Inc ന്റെ സിഇഒ പാട്രിക്ക് ഗെൽസിംഗെർ ആണ് ഒന്നാം സ്ഥാനത്ത്.ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് 55-ാം മത്തെ സ്ഥാനത്താണ്. ആപ്പിളിന്റെ ടിം കുക്ക് 69-ാം സ്ഥാനത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it