ഈസ്‌റ്റേണ്‍ ബഹുരാഷ്ട്ര കമ്പനിക്ക് വിറ്റു

സ്‌പൈസസ്, കറിപ്പൊടി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും എംടിആര്‍ ഫുഡ്‌സ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ കമ്പനിയായ ഒര്‍ക്ക്‌ല ഫുഡ്‌സിന്റെ ഉപകമ്പനിയായ എംടിആര്‍ ആണ് ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്.

എം. ഇ മീരാന്‍ സ്ഥാപിച്ച ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ 41.8 ശതമാനം ഓഹരികളാണ്, മീരാന്‍ കുടുംബാംഗങ്ങളില്‍ നിന്ന് എംടിആര്‍ വാങ്ങിയിരിക്കുന്നത്. ഇതിന് പുറമേ ഈസ്റ്റേണില്‍ ഓഹരി പങ്കാളിത്തമുള്ള മക്‌കോര്‍മിക് കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ കൂടി എംടിആര്‍ വാങ്ങും. നിലവില്‍ ഈസ്‌റ്റേണില്‍ 74 ശതമാനം ഓഹരി പങ്കാളിത്തം മീരാന്‍ കുടുംബത്തിനും 26 ശതമാനം ഓഹരികള്‍ മക്‌കോര്‍മിക്കിനുമാണ്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ എംടിആറിന്റെ കൈവശമാകും ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഓഹരികള്‍. ഇതോടെ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ നിയന്ത്രണം എംടിആറിനാകും.

ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഒര്‍ക്ക്‌ലയുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഇരട്ടിയാകുമെന്ന് എംടിആര്‍ ഫുഡ്‌സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഓഹരി കൈമാറ്റപ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സും ഒര്‍ക്ക്‌ലയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള കമ്പനി നിലവില്‍ വരും. ഇതില്‍ ഏകദേശം പത്തുശതമാനം ഓഹരികളാകും ഇപ്പോള്‍ ഈസ്‌റ്റേണ്‍ സാരഥികളായ ഫിറോസ് മീരാനും നവാസ് മീരാനും ഉണ്ടാവുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it