മുകേഷ് അംബാനി ഫോബ്‌സ് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത്

ഫോബ്സിന്റെ 'റിയല്‍-ടൈം ബില്യണയര്‍ ലിസ്റ്റ്' പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ ഒമ്പതാമത്തെ സമ്പന്ന വ്യക്തി .

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഫോബ്സിന്റെ 2019 സമ്പന്ന പട്ടികയില്‍ ആര്‍ഐഎല്‍ ചെയര്‍മാന് ആഗോളതലത്തില്‍ 13-ാം സ്ഥാനമായിരുന്നു.വ്യാഴാഴ്ച ആര്‍ഐഎല്‍ 10 ലക്ഷം കോടി രൂപ വിപണി മൂലധനം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറിയതോടൊപ്പമാണ് ഫോബ്സിലും സ്ഥാനക്കയറ്റമുണ്ടായത്.

ഫോബ്സിന്റെ 'റിയല്‍-ടൈം ബില്യണയര്‍ ലിസ്റ്റ്' പ്രകാരം ആര്‍ഐഎല്‍ ചെയര്‍മാന്റെ 'റിയല്‍ ടൈം നെറ്റ് വര്‍ത്ത്' 60.8 ബില്യണ്‍ ഡോളറായി.
113 ബില്യണ്‍ ഡോളറിന്റെ 'റിയല്‍ ടൈം നെറ്റ് വര്‍ത്ത്' ഉള്ള ആമസോണിന്റെ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് ആണ് പട്ടികയ്ക്ക് നേതൃത്വം നല്‍കുന്നത്.

വ്യാഴാഴ്ച ആര്‍ഐഎല്‍ ഓഹരികള്‍ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,581.25 ല്‍ എത്തി, 0.64 ശതമാനം കയറ്റത്തോടെ.ഒരു വര്‍ഷത്തിനകം ആര്‍ഐഎല്‍ 40 ശതമാനം നേട്ടമുണ്ടാക്കി. ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്ഥാപനമായി ടിസിഎസ് ആണ് റിലയന്‍സിനെ പിന്തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ പിന്നാലെയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it