ലോക്ക് ഡൗണ്‍ കാലത്ത് ഓരോ മിനിറ്റിലും മുകേഷ് അബാനിയുടെ ആ്‌സ്തി വര്‍ധന 1.5 കോടി !

കോവിഡ് വ്യാപനത്തില്‍ കമ്പനികള്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ റിലയന്‍സ് റീറ്റെയല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി അതിശയകരമായ വളര്‍ച്ച നേടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ ശേഷം മണിക്കൂറില്‍ 90 കോടി രൂപ അഥവാ മിനിറ്റില്‍ 1.5 കോടി രൂപ വച്ചാണ് മുകേഷിന്റെ സമ്പാദ്യം വര്‍ധിക്കുന്നതെന്ന് ഐഐഎഫ്എല്‍ വെല്‍ത്ത് ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 സൂചിപ്പിക്കുന്നു.

ഈ വര്‍ഷം അംബാനിയുടെ സമ്പാദ്യം 73ശതമാനം വര്‍ധിച്ച് 6.58 ട്രില്യണ്‍ ആയി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നിലനിര്‍ത്തുന്നു. അടുത്ത അഞ്ച് സ്ഥാനങ്ങളില്‍ വരുന്നവരുടെ മൊത്തം സമ്പാദ്യമാണ് മുകേഷ് ഒറ്റയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടികൊടുക്കുന്ന ഓഹരിയാണ് റിലയന്‍സ് റീറ്റെയ്‌ലിന്റേത്. ഈ വര്‍ഷം ഇതു വരെ 158 ശതമാനം വര്‍ധനയാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചില്‍867.82 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 2200 രൂപയിലെത്തിയിരിക്കുന്നു.

ലോക്ക് ഡൗണ്‍ കാലയളവു മുതല്‍ നിരവധി നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച റിലയന്‍സ് റീറ്റെയ്‌ലില്‍ ഇപ്പോള്‍ അബുദാബിയിലെ സര്‍ക്കാരിന്റെ നിക്ഷേപ കമ്പനിയായ മുദബല ഇന്‍വെസ്റ്റ്‌മെന്റ് 100 കോടി ഡോളര്‍(7385 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുന്നു. റീറ്റെയ്‌ലില്‍ ഇതിനകം 120 കോടി ഡോളര്‍ നിക്ഷേപം എത്തിയിട്ടുണ്ട്.
ജിയോയില്‍ 2000 കോടി ഡോളര്‍ നിക്ഷേപം ലഭിച്ചതിനു പിന്നാലെയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it