Top

കോവിഡ് കാലത്തും സമ്പത്ത് കൂടി; രാജ്യത്തെ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ

ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായി 13 ാം വര്‍ഷവും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. 88.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോര്‍ബ്‌സ് കണക്കുകൂട്ടുന്നു. രണ്ടാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കുള്ളത് 25.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ്.

രാജ്യത്തെ ആദ്യ നൂറ് സമ്പന്നരുടെ ആകെ ആസ്തിയാകട്ടെ 517.5 ബില്യണ്‍ ഡോളറാണ്. കോവിഡ് കാലത്തും ഇവരുടെ ആസ്തിയില്‍ വര്‍ധനയുണ്ടായെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട്.

20.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി എച്ച് സി എല്‍ ടെക് ചെയര്‍മാന്‍ ശിവ് നാടാരാണ് മൂന്നാം സ്ഥാനത്ത്. രാധാകൃഷ്ണന്‍ ദമാനി (15.4 ബില്യണ്‍ ഡോളര്‍), ഹിന്ദുജ സഹോദരങ്ങള്‍ ( 12.8 ബില്യണ്‍ ഡോളര്‍), സൈറസ് പൂനവാല (11.5 ബില്യണ്‍ ഡോളര്‍), പല്ലോന്‍ജി മിസ്ട്രി (11.4 ബില്യണ്‍ ഡോളര്‍), ഉദയ് കോട്ടക് (11.3 ബില്യണ്‍ ഡോളര്‍), ഗോദ്‌റെജ് കുടുംബം (11 ബില്യണ്‍ ഡോളര്‍), ലക്ഷ്മി മിത്തല്‍ (10.3 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.

ഇന്‍ഫോ എഡ്ജ് കോ ഫൗണ്ടര്‍ സഞ്ജീവ് ബിക്ചന്ദാനി, സെരോധ ബ്രോക്കിംഗ് സഹസ്ഥാപകരായ നിതിന്‍, നിഖില്‍ കാമത്ത് തുടങ്ങി ഒന്‍പത് പുതിയ ആളുകളും പട്ടികയില്‍ ഇടം നേടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it