മൂന്നാഴ്ച കൊണ്ട് അംബാനി നേടിയത് 36200 കോടി രൂപ!

മൂന്നാഴ്ച, അതായത് കൃത്യമായി പറഞ്ഞാല്‍ ഒരു മാസക്കാലയളവ് പൂര്‍ത്തിയാകും മുമ്പ് ഏഴാമത്തെ നിക്ഷേപവും എത്തിയിരിക്കുകയാണ് റിലയന്‍സിലേക്ക്. എന്താണ് ഈ റിലയന്‍സ് മാജിക്. അതാണ് കാലത്തിനും മുമ്പേ സഞ്ചരിച്ച മുകേഷ് അംബാനിയുടെ ബിസിനസ് മാന്ത്രികത. കോവിഡ് വ്യാപനത്തോടെ ബഹുരാഷ്ട്രകമ്പനികളെല്ലാം സാമ്പത്തിക ഞെരുക്കത്തിലായിട്ടും റിലയന്‍സിന് വച്ചടി കയറ്റമായിരുന്നു.

ആമസോണും ബൈജൂസുമെല്ലാം ഈ നിരയിലുണ്ടെങ്കിലും റിലയന്‍സിന്റെ നേട്ടത്തെ മാന്ത്രികത എന്നാണ് വ്യവസായ വിദഗ്ധര്‍ ചര്‍ച്ചചെയ്യുന്നത്. ഏറ്റവും പുതുതായി സിങ്കപൂരിലെ നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയുമാണ് റിലയന്‍സിലേക്ക് കാശിറക്കാന്‍ മുന്നോട്ട് വന്നത്.

ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് റിലയന്‍സിന്റെ റീറ്റെയിലില്‍ ആയിരിക്കും ഇരുവരും 7350 കോടി രൂപയുടെ ഇവര്‍ നിക്ഷേപമിറക്കുക. ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി 1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുപ്രകാരം ജി.ഐ.സിക്ക് 1.22 ശതമാനവും ടി.പി.ജിക്ക് 0.41ശതമാനവും ഓഹരിയാകും റീട്ടെയിലില്‍ ലഭിക്കികുക. റിലയന്‍സ് ജിയോ പ്ലാറ്റ്ഫേംസില്‍ മുമ്പും ടി.പി.ജി നിക്ഷേപം നടത്തിയിരുന്നു. 4,546.8 കോടി രൂപയായിരുന്നു അത്.

പുതിയ നിക്ഷേപമെത്തിയതോടെ റിലയന്‍സിന്റെ റീറ്റെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിനെ (RRVL) 4.285 ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനിയാക്കി മാറ്റി. ഇതുവരെ റിലയന്‍സിലേക്ക് എത്തിയ നിക്ഷേപം 36200 കോടി രൂപയും. ജി.ഐ.സിയുടെ ആഗോള ശൃംഖലയും ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ട്രാക്ക് റെക്കോര്‍ഡും റിലയന്‍സ് റീട്ടെയിലിന് അമൂല്യമായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഈ നിക്ഷേപം ഇന്ത്യയുടെ റീട്ടെയില്‍ സാധ്യതയുടെയും ശക്തമായ അംഗീകാരമാണെന്നും അംബാനി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it