'ആമസോണിനെ തകര്‍ക്കാന്‍ സമയമായി': തീ തുപ്പുന്ന ട്വീറ്റുമായി എലോണ്‍ മസ്‌ക്

ആമസോണ്‍ ഡോട്ട് കോം സിഇഒ ജെഫ് ബെസോസുമായുള്ള ശത്രുത വര്‍ദ്ധിപ്പിക്കുന്ന പുതിയ ട്വീറ്റുമായി ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്‌ക്. ആമസോണിനെ തകര്‍ക്കാനുള്ള സമയമാണിതെന്നും കുത്തകകളെ നില നിര്‍ത്തേണ്ടതില്ലെന്നുമുള്ള
അഭിപ്രായങ്ങള്‍ മസ്‌ക് രേഖപ്പെടുത്തി.

ആമസോണിന്റെ കിന്‍ഡില്‍ പബ്ലിഷിംഗ് ഡിവിഷനില്‍ നിന്ന് 'കോവിഡ് -19, ലോക്ക്ഡൗണ്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുചെയ്യാത്ത സത്യങ്ങള്‍' എന്ന തന്റെ പുസ്തകം വ്യക്തമല്ലാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നീക്കം ചെയ്യുന്നതായി ഒരു എഴുത്തുകാരന്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായാണ് മസ്‌ക്കിന്റെ പോസ്റ്റ് വന്നത്.അതേസമയം, പുസ്തകം തെറ്റായാണ് നീക്കം ചെയ്തതെന്നും അത് പുനഃസ്ഥാപിക്കുന്നതായും ആമസോണ്‍ വക്താവ് പറഞ്ഞു.

ടെസ്ലയ്ക്കു പിന്നാലെ ബഹിരാകാശ പര്യവേഷണത്തിനായി നിക്ഷേപം നടത്തുന്നുണ്ട് ലോകത്തിലെ ഏറ്റവും ധനികനായ ആമസോണ്‍ ഡോട്ട് കോം സിഇഒ. എന്നാല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള ആമസോണിന്റെ ശ്രമം പുരോഗമിക്കുന്നില്ലെന്ന് സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനായി ബെസോസ് ബ്ലൂ ഒറിജിന്‍ ആരംഭിക്കുന്നതിന് എട്ട് വര്‍ഷം മുമ്പ് മസ്‌ക് സ്ഥാപിച്ച സ്പേസ് എക്സ് ആകട്ടെ വലിയ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

35 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള മസ്‌ക് ഒരു മികച്ച ട്വീറ്ററാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് മുതല്‍ ടെസ്ലയുടെ ഓഹരി വില വരെയുള്ള വിവിധ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പോസ്റ്റുകള്‍ വിവാദം വരുത്തിവച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel - youtube.com/dhanammagazine

Related Articles
Next Story
Videos
Share it