ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്കൊപ്പം ഇത് മുത്തൂറ്റ് ഗ്രൂപ്പ് സ്റ്റൈല്‍

രാജ്യത്തെ 5000 ശാഖകളും ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നെങ്കിലും മുത്തൂറ്റ് ഗ്രൂപ്പ് സാധാരണക്കാരെ കൈവിടാനൊരുക്കമല്ല. ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന 70 ലേറെ റീജ്യണുകളിലും ആളുകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ മലയാളി സംരംഭം. ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി പ്രയാമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയാണ് ഗ്രൂപ്പ്. തടസ്സങ്ങളെ നേരിട്ട് സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ കൂടെ നില്‍ക്കുന്ന ജീവനക്കാരും അതാതിടങ്ങളിലെ എന്‍ജിഒ, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ് എന്നിവരുടെയും സഹകരണത്തോടെയാണിതെന്ന് ഗ്രൂപ്പ് സാരഥി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറയുന്നു.

' രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ സാധ്യമായ രീതിയില്‍ സഹായിക്കാനാകുന്നത് സന്തോഷം പകരുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടരും' , അദ്ദേഹം പറയുന്നു.

വിജയവാഡ റീജ്യണില്‍ നടത്തിയ ഗ്രോസറി കിറ്റ് വിതരണത്തിന് മന്ത്രി വെള്ളംപള്ളി ശ്രീനിവാസ ഗാരു മുഖ്യാതിഥിയായി പങ്കെടുത്തു. 400 ദരിദ്രകുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ഉത്തര്‍പ്രദേശില്‍ വാരണാസി (270 കുടുംബങ്ങള്‍ക്ക്), അസംഗഡ് (76), സോണ്‍ഭദ്ര (56), ചന്ദൗലി (70), മിര്‍സാപ്പൂര്‍ (60) എന്നിവിടങ്ങളിലും ഭക്ഷ്യസാധനങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ നിരതരാണ് മുത്തൂറ്റ് ഗ്രൂപ്പ് ടീം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it