കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി ഈ മാസം മുതല്‍

ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഈ മാസം മുതല്‍ നടപ്പാക്കുന്നു. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം ആറായിരം രൂപയാണ് ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചേരുക.

മൂന്നു ഘട്ടങ്ങളിലായി നല്‍കുന്ന തുകയുടെ ആദ്യഘടുവായ 2000 രൂപ ഈ മാസം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിന് മുന്‍പ് കര്‍ഷകരുടെ അക്കൗണ്ടില്‍ പണം ലഭിക്കും. കൃഷി ഭവന്‍ വഴി ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷകള്‍ ഈ മാസം 20വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

അര്‍ഹത മാനനണ്ഡങ്ങള്‍1. ഒരു റേഷന്‍ കാര്‍ഡില്‍ 5 ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള പ്രായപൂര്‍ത്തിയായ ആര്‍ക്കുംഅപേക്ഷിക്കാം. 2. ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒന്നിലധികം ആളുകള്‍ക്ക് പെന്‍ഷന് പ്രത്യേകം അപേക്ഷിക്കാം. 3. അപേക്ഷകര്‍ 10000/ രൂപക്ക് മുകളിലുള്ള മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്ന ആളുകള്‍ ആവരുത്. 4 അപേക്ഷകര്‍ റേഷന്‍ കാര്‍ഡ് / ആധാര്‍ / വില്ലേജില്‍ നികുതി അടച്ച രസീതിന്റെ കോപ്പി / ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ അപേക്ഷയോടൊപ്പം നല്‍കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it