സെസ് ചട്ടങ്ങൾ ഭേദഗതി ചെയ്തു, നിരവധി ഇളവുകൾ

പ്രത്യേക സാമ്പത്തിക മേഖലയെ (SEZ) സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സ്പെഷ്യൽ ഇക്കണോമിക് സോൺ ചട്ടങ്ങൾ ചരക്കു സേവന നികുതിയുമായി ഏകീകരിക്കാൻ വേണ്ടിയാണിത്.

ഒരേ സാമ്പത്തിക മേഖലയിലെ രണ്ട് യൂണിറ്റുകൾ തമ്മിലുള്ള ലയനത്തിന് അനുമതി നൽകുന്നതാണ് പുതിയ നിയമം. അതോടൊപ്പം ആരോഗ്യം, ബയോടെക്നോളജി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സെസിൽയൂണിറ്റുകൾ സ്ഥാപിക്കണമെങ്കിൽ ഒരു നിർദിഷ്ട അളവിലുള്ളത്ര സ്ഥലം ആവശ്യമാണെന്ന നിബന്ധന എടുത്തുകളഞ്ഞു.

കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ചില ഉൽപന്നങ്ങൾ സെസിലെ യൂണിറ്റുകൾക്ക് കയറ്റുമതി ചെയ്യാം. പക്ഷെ അവ നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തവയായിരിക്കണം എന്നു മാത്രം.

ഡ്രോബാക്ക് ഡ്യൂട്ടി ക്ലെയിം ചെയ്യുന്നതിനുള്ള നടപടികളും കൂടുതൽ ലളിതമാക്കി. മുൻപ് ARE-1 സമർപ്പിക്കേണ്ടിയിരുന്നിടത്ത് ഇനിമുതൽ കയറ്റുമതി ചെയ്തതിന്റെ ബില്ല് സമർപ്പിച്ചാൽ മതിയാവും.

സെസിലെ ഐറ്റി, ഐറ്റിഇഎസ് യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ വീടുകളിൽ നിന്ന് അവരവരുടെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനോ സെസ് യൂണിറ്റിന് പുറത്തു നിന്ന് പ്രവർത്തിക്കുന്നതിനോ അനുവദിക്കുന്നതാണ് പുതിയ നയം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it