എയര്‍ ഇന്ത്യക്കെതിരെ അന്ത്യശാസനവുമായി ഇന്ധനക്കമ്പനികള്‍

ഒക്ടോബര്‍ 18 നു ശേഷം കൊച്ചിയില്‍ നിന്നുള്‍പ്പെടെ ഇന്ധന വിതരണം നിര്‍ത്തുമെന്ന് അന്ത്യശാസനം.

Air India

എയര്‍ ഇന്ത്യ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ള പണം പ്രതിമാസം അടച്ചു തീര്‍ക്കാന്‍ തീരുമാനമാകാത്തപക്ഷം ഒക്ടോബര്‍ 18 നു ശേഷം കൊച്ചിയില്‍ നിന്നുള്‍പ്പെടെ ഇന്ധന വിതരണം നിര്‍ത്തുമെന്ന് അന്ത്യശാസനം. ആറ് വിമാനത്താവളങ്ങളിലായി 5000 കോടിയിലേറെ രൂപയാണ് കഴിഞ്ഞ പത്ത്  മാസം ഇന്ധനം വാങിയ ഇനത്തില്‍ എയര്‍ ഇന്ത്യ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് 58000 കോടി രൂപയൂടെ ബാധ്യതയില്‍ നീങ്ങുന്ന എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്ന അന്ത്യശാസനവുമായി രംഗത്തു വന്നിട്ടുള്ളത്്. കൊച്ചിക്കു പുറമേ മൊഹാലി, പൂണെ, പട്‌ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലും  ഓയില്‍ കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തുമെന്നറിയിച്ചു.  ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്.

പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. പലിശ സഹിതമുള്ള കുടിശികയുടെ ഭാഗമായി ഇപ്പോള്‍ 60 കോടി നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം കമ്പനികള്‍ സ്വീകരിച്ചിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here