എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങില്ലെന്ന് എമിറേറ്റ്‌സ്

എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ തങ്ങളില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. അതേസമയം, ഇന്ത്യയിലെ 'ജൈവ' വളര്‍ച്ചാ അവസരങ്ങളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി അറിയിച്ചു.

10 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങുന്നില്ലെങ്കിലും 'ടൂറിസം, വ്യോമയാന മേഖലകള്‍ക്കായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'-എമിറേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

പുരോഗമന നിക്ഷേപം, പങ്കാളിത്തം, വളര്‍ച്ച എന്നിവയാണ് ഇന്ത്യയിലെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി വര്‍ത്തിക്കുന്നത്. മുംബൈയിലേക്കും ഡല്‍ഹിയിലേക്കും രണ്ട് റൂട്ടുകളിലായാണ് ഞങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഒമ്പത് നഗരങ്ങളിലേക്ക് 170 പ്രതിവാര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

സ്പൈസ് ജെറ്റ്, വിസ്താര എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളമുള്ള വിപുലമായ നഗര ശൃംഖലയിലേക്ക് പ്രവേശനമുണ്ട് '-എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it