എം.എസ്.എം.ഇ മേഖലയ്ക്ക് 1 ലക്ഷം കോടിയുടെ പദ്ധതി വരുമെന്ന് മന്ത്രി ഗഡ്കരി

കോവിഡ് വ്യാപകമായതോടെ രൂക്ഷ പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയുടെ രക്ഷയ്ക്ക് വിപുലമായ നടപടികള്‍ ആവശ്യമാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര , സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വന്‍ കമ്പനികളില്‍ നിന്നുമുള്ള പേയ്‌മെന്റുകള്‍ അനിശ്ചിതമായി വൈകുന്നതുമൂലം ബുദ്ധിമുട്ടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു സഹായമേകാന്‍ ഒരു ലക്ഷം കോടിയുടെ പദ്ധതി തയ്യാറായിവരികയാണെന്ന് അസോച്ചെം പ്രതിനിധികളുമായുള്ള വീഡിയോ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു.

എം എസ് എം ഇ സംരംഭകരുടെ പ്രതിസന്ധി പ്രധാന വിഷയമാണെന്ന് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സംരംഭങ്ങളുടെ വര്‍ഗ്ഗീകരണം പരിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലാണ്. എം എസ് എം ഇ മേഖലയ്ക്കുള്ള ജി എസ് ടി റീഫണ്ട് വിഷയത്തില്‍ കാലതാമസം വരാതിരിക്കാന്‍ നടപടി വേണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലിലെ വേതനം മുടങ്ങുമെന്ന ഭീതി വ്യാപകമായതോടെ ഇ എസ് ഐ കോര്‍പ്പറേഷനിലെ 80000 കോടി രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം തൊഴില്‍ വകുപ്പു മന്ത്രിക്കു താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it