ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഇലക്ട്രിക് സ്‌കൂട്ടര്‍: വന്‍ പദ്ധതിയുമായി ഈ സംസ്ഥാനം

ലോകം തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ അതിന് പ്രചോദനമേകുന്ന മാതൃകാ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കുന്നതിന് വന്‍ പദ്ധതിയാണ് ആന്ധ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചു. ഇത്രയും വലിയ അളവില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിലൂടെ 500-1,000 കോടി രൂപയുടെ വില്‍പ്പന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കും.
ഇതിനായി ഒഇഎമ്മുകളും ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയതായാണ് വിവരം. ആകര്‍ഷകമായ തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ആന്ധ്ര സര്‍ക്കാര്‍ ഒഇഎമ്മുകളില്‍ നിന്ന് ബിഡ് ക്ഷണിച്ചിട്ടുണ്ട്. ജര്‍മ്മനിയുടെ കെഎഫ്ഡബ്ല്യു, ജിസ് തുടങ്ങിയ ആഗോള ഏജന്‍സികള്‍ ഈ പദ്ധതിയുടെ ഭാഗമായേക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന 1,52,000 യൂണിറ്റായിരുന്നു.
സംസ്ഥാനത്ത് നിലവില്‍ 13 ദശലക്ഷം വാഹനങ്ങളാണുള്ളത്. അതില്‍ 9 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it