ലോക്ക് ഡൗണിനോട് പൊരുത്തപ്പെട്ട് ജനം; ഇ കൊമേഴ്‌സ് വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന

വിനോദ, വിദ്യാഭ്യാസ സാമഗ്രികള്‍ക്കും വര്‍ക്ക് ഫ്രം ഹോം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഡിമാന്‍ഡ്

അവശ്യവസ്തുക്കളില്‍ പെടാത്ത സാധനങ്ങളും ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്ത് ഇ കൊമേഴ്‌സ് വില്‍പ്പനയില്‍ വന്‍ വര്‍ധന. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഡിമാന്‍ഡാണ് വിപണിയില്‍ നിന്ന് നേടുന്നത്. സെല്ലര്‍മാരുടെ എണ്ണത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ച ആദ്യ ആഴ്ചയേക്കാള്‍ രണ്ടു കമ്പനികളിലും ഒന്‍പത് മടങ്ങിലേറെ വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എംഎസ്എംഇ യൂണിറ്റുകളില്‍ പലതും പ്രവര്‍ത്തനം പുനരാരംഭിച്ചതും സാധനങ്ങളുടെ ലഭ്യതയിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്.

വീട്ടു ജോലികള്‍ എളുപ്പമാക്കുന്നതും വ്യായാമത്തിനും വിനോദത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉല്‍പ്പന്നങ്ങളാണ് കൂടുതലായും വിറ്റു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടുന്നതിനുള്ള സന്നദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വീണ്ടുമൊരു ലോക്ക് ഡൗണ്‍ കൂടി നേരിടാനുള്ള തയാറെടുപ്പിലാണ് അവരെന്നുമാണ് വിലയിരുത്തല്‍.

ആമസോണില്‍ റോബോട്ടിക് വാക്വം ക്ലീനറുകളുടെ ഓര്‍ഡറില്‍ 31 മടങ്ങ് വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വ്യായാമത്തിനുള്ള ഡംപ് ബെല്‍സ് തുടങ്ങിയവയുടേത് 10 മടങ്ങും, ഡിഷ് വാഷേഴ്‌സിന്റേത് 23 മടങ്ങും വര്‍ധിച്ചു. ഗിത്താറുകളുടെ വില്‍പ്പന 3.9 മടങ്ങും കുട്ടികളുടെ പുസ്തകങ്ങളുടേത് 3.6 മടങ്ങും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, കിച്ചന്‍ & ഹോം അപ്ലയന്‍സസ്, സ്മാര്‍ട്ട് ഡിവൈസസ്, ലാപ് ടോപ്പുകള്‍, ഫോണ്‍ ആക്‌സസറീസ്, വസ്ത്രങ്ങള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍ഡാണ്. വര്‍ക്ക് ഫ്രം ഹോമിനും വീട്ടില്‍ നിന്നുള്ള പഠനത്തിനും ആവശ്യമായ ലാപ്പ് ടോപ്പ്, പുസ്തകങ്ങള്‍, ഹെഡ്‌ഫോണുകള്‍, കംപ്യൂട്ടര്‍ ആക്‌സസറീസ് എന്നിവയ്ക്കും വലിയ ഡിമാന്‍ഡുണ്ട്.
ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഹാന്‍ഡ് ബ്ലെന്‍ഡേഴ്‌സ്, മൈക്രോവേവ് ഓവനുകള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാന്‍, എയര്‍ കണ്ടീഷനേഴ്‌സ് തുടങ്ങിവയ്ക്കാണ് ഏറെ ഡിമാന്‍ഡ്.

സ്‌നാപ്ഡീലില്‍ വര്‍ക്ക് ഫ്രം ഹോം പ്രോഡക്റ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. മോണിറ്റര്‍, കീബോര്‍ഡ്, എക്‌സറ്റന്‍ഷന്‍ കോഡ്, എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ ഏറെ വിറ്റുപോകുന്നു. അതോടൊപ്പം പേഴ്‌സണല്‍ ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങളും വ്യാപകമായി വിറ്റഴിയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here