ഇനി സാനിട്ടറി ഉല്‍പ്പന്നങ്ങളെല്ലാം മൊബൈലിലൂടെ വാങ്ങാം, പ്ലംബര്‍മാരെയും തെരഞ്ഞെടുക്കാം; എല്ലാം 'കോവിഡ് ഫ്രീ'

ഈ കൊറോണ കാലത്ത് വീടുപണിയുന്നവരുടെ കാര്യമൊന്നോര്‍ത്തു നോക്കൂ. അവര്‍ക്ക് എന്തെല്ലാം ഉല്‍പ്പന്നങ്ങളാണ് ആവശ്യമായി വരുന്നത്. അവയെല്ലാം വൈറസ് ബാധയെ ഭയക്കാതെ സുരക്ഷിതമായി വാങ്ങാനാകുന്നതെങ്ങനെ. അഥവാ വീട്ടിലേക്ക് ഏതെങ്കിലും സാനിട്ടറി ഉല്‍പ്പന്നം വാങ്ങുകയോ ഫിറ്റ് ചെയ്യുകയോ ചെയ്യണമെങ്കില്‍ എങ്ങനെയാണ് വിശ്വസിച്ച് വാങ്ങിക്കുക? എങ്ങനെയാണ് കോവിഡിനെ ഭയക്കാതെ ഒരു ജോലിക്കാരനെ വിശ്വസിച്ച് ഏല്‍പ്പിക്കുക. ഇതാ ഈ ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണുകയാണ് 'പാരിവെയര്‍'. ഈ കോവിഡ് കാലത്ത് തങ്ങളുടെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എത്തിയിരിക്കുകയാണ് സാനിട്ടറി ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ പ്രമുഖ മാനുഫാക്ചറേഴ്‌സ് ആയ പാരിവെയര്‍. 'പാരിവെയര്‍ സേഫ് ബൈ' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പാരിവെയറിന്റെ ഏതുല്‍പ്പന്നത്തെയും ഓണ്‍ലൈനിലൂടെ തെരഞ്ഞെടുക്കാം, സവിശേഷതകളറിയാം, വാങ്ങാം.

പ്ലംബര്‍മാരും 'ഓണ്‍ലൈന്‍'

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അതീവ സുരക്ഷയോടെ മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'സേഫ് ബൈ' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ബജറ്റ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഹൈഎന്‍ഡ് ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ വരെ കാണാം, അനുഭവിച്ചറിയാം, വാങ്ങാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഏറ്റവുമടുത്ത പാരിവെയര്‍ റീറ്റെയ്ല്‍ പാര്‍ട്‌ണേഴ്‌സ്, പ്രോഡക്റ്റ് സ്‌പെഷലിസ്റ്റുകള്‍ എന്നിവരുമായി ഓഡിയോ, വീഡിയോ മാര്‍ഗങ്ങളിലൂടെ ആശയ വിനിമയം നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാത്രമല്ല എല്ലാത്തരം റിപ്പയര്‍ വര്‍ക്‌സ്, ഇന്‍സ്റ്റലേഷന്‍ വര്‍ക്‌സ് എന്നിവയ്ക്കു വേണ്ട ടെക്‌നിഷ്യന്‍സിനെയും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും.

6000 രൂപ മുതല്‍ 1.3 ലക്ഷം രൂപ വരെ നീളുന്ന ബാത്‌റൂം കോംബോകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിരവധി അനുഭവസ്ഥരായ ഉപഭോക്താക്കളുടെ ചോയ്‌സുകളില്‍ നിന്നും അവരുടെ ആവശ്യകതകള്‍ പഠിച്ചുമാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

റോക്ക ബാത്‌റൂം പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ കെ.ഇ രംഗനാഥന്‍ തങ്ങളുടെ പുതിയ സംരംഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. 'ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പ്ലാറ്റ്‌ഫോം ആദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവിധാനവുമായി ഞങ്ങള്‍ കടന്നു വന്നതെങ്കിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ട് ഭാവിയിലും മികച്ച സേവനമൊരുക്കാന്‍ ഇത് സജ്ജമായിരിക്കും. പ്രത്യേകിച്ച് സാങ്കേതികവിദ്യയുമായി ഇത്രയും അടുപ്പമുള്ള പുതുതലമുറയുടെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ്, അവരുടെ ഫോണിലെ ഒറ്റ ക്ലിക്കില്‍ എല്ലാ സാനിട്ടറി ഉല്‍പ്പന്ന-സേവന ആവശ്യങ്ങള്‍ക്കും പരിഹാരം കാണലാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയിലെ 10000 ത്തിലേറെ റീറ്റെയ്‌ലര്‍മാരും 25000 ത്തിലേറെ പരിശീലനമാര്‍ജിച്ച പ്ലംബര്‍മാര്‍, ടെക്‌നിഷ്യന്‍സ് എന്നിവരുമായി ചേര്‍ന്നു കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ ഈ പ്ലാറ്റ്‌ഫോമിനു കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

ഒന്നു ചിന്തിച്ച് നോക്കൂ, വീട്ടിലിരുന്ന് കൊണ്ട് തന്നെ മനസ്സിനിണങ്ങുന്ന ബാത്‌റൂം ഉല്‍പ്പന്നങ്ങളും കോമ്പോകളുമെല്ലാം നേരിട്ടെന്നപോലെ തെരഞ്ഞെടുക്കാനും അവ തങ്ങളുടെ ആവശ്യാനുസരണം ഫിറ്റ് ചെയ്യാനുമൊക്കെ വളരെ നിസ്സാരമായി കഴിയുമെങ്കില്‍ അവ എത്ര എളുപ്പമാണ്. ഈ പ്ലാറ്റ്‌ഫോം അതാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.'' അദ്ദേഹം വിശദമാക്കി. റോക്ക ബാത്‌റൂം പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡ് ആണ് പാരിവെയര്‍.

വിശദാംശങ്ങളറിയാന്‍ http://www.parryware.in ലോഗിന്‍ ചെയ്യൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it