എയര്‍ ഇന്ത്യ യാത്രികരുടെ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ സെക്യൂരിറ്റി ആക്രമണത്തില്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. 2011 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി മൂന്നുവരെ യാത്ര ചെയ്തവരുടെ പേര്, ജനനതീയതി, മേല്‍വിലാസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍, ക്രെഡിറ്റ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചോര്‍ന്ന വിവരങ്ങളുടെ കൂട്ടത്തില്‍ ക്രെഡിറ്റ് കാര്‍ഡ് CVV/CVC ഡാറ്റയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it