പ്രാദേശിക ഷോപ്പുകള്‍ക്ക് കൈത്താങ്ങായി പേടിഎം മാള്‍, 10,000 കടകളുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നു

ചെറുകിട കടയുടമകള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ആശ്വാസമേകാന്‍ പേടിഎം മാള്‍. 10,000ത്തില്‍പ്പരം പ്രാദേശിക ഷോപ്പുകളുമായി തങ്ങള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഇപ്പോള്‍ പേടിഎം രാജ്യത്തെ 100ലേറെ നഗരങ്ങളിലാണ് ഗ്രോസറി ഡെലിവറി നടത്തുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പ്രദേശികകടകളില്‍ നിന്നുതന്നെ അതിനടുത്തുള്ള ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന രീതിയാണിത്. കടകള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കുമെന്ന് പേടിഎം അറിയിച്ചിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോ ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിടേണ്ടിവന്നതോ ആയ ഷോപ്പുകളെ സഹായിക്കാനാകും എന്നതാണ് കമ്പനിയുടെ പ്രതീക്ഷ.

മിക്ക കടകളിലും സ്‌റ്റോക്ക് ഏറെയുണ്ടെങ്കിലും ജീവനക്കാര്‍ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയതുകൊണ്ട് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. എന്നാല്‍ പേടിഎമ്മിന്റെ ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍ ഉല്‍പ്പന്നം കടയില്‍ നിന്നെടുത്ത് ഉപഭോക്താവിന് എത്തിച്ചുകൊടുക്കും എന്നതിനാല്‍ അവരുടെ ബിസിനസ് ഈ സാഹചര്യത്തിലും നടക്കും. ഇതുവഴി ഗ്രോസറി ഷോപ്പുകള്‍ക്ക് 50 ശതമാനത്തോളം കൂടുതല്‍ ബിസിനസ് ദിവസേന നടക്കുന്നുണ്ടത്രെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it