ജീവനക്കാര്‍ക്ക് 250 കോടിയുടെ ഓഹരി നല്‍കും; കൂടുതല്‍ നിയമനങ്ങളും നടത്തുമെന്ന് പേടിഎം

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം അതിന്റെ 250 കോടി രൂപ വിലവരുന്ന ഷെയറുകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു. എംപ്ലോയി സ്‌റ്റോക് ഓണര്‍ഷിപ് പ്ലാന്‍സ്(Esosps ) വഴിയാണ് കമ്പനി ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്നത്. കമ്പനിയിലെ ഹൈ പെര്‍ഫോമിംഗ് ആയ എംപ്ലോയീസിനിടയിലാണ് ഓഹരികള്‍ നല്‍കുക. പേടിഎമ്മിന്റെ വളര്‍ച്ചയില്‍ ഭാഗമായ ജീവനക്കാരെ ചേര്‍ത്തു നിര്‍ത്താനും കമ്പനിയുടെ എംപ്ലോയി ബേസ് കൂട്ടാനുമാണ് പുതിയ തീരുമാനമെന്ന് കമ്പനി പറയുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. 500 ഓളം വരുന്ന ജീവനക്കാരെ വിവിധ പോസ്റ്റുകളിലേക്ക് നിയമിക്കും. ഇപ്പോള്‍ തന്നെ 5000 ത്തോളം ജീവനക്കാരുള്ള കമ്പനി സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ ഇന്‍ഷുറന്‍സ്, പേമെന്റ് ഗേറ്റ് വേ തുടങ്ങി വിവിധ സര്‍വീസ് സെക്ഷനിലാണ് ആളെ കൂട്ടുന്നത്.

പേടിഎം എപ്പോഴും ജീവനക്കാര്‍ക്കിടയില്‍ മികച്ച കാര്യക്ഷമത ഉറപ്പു വരുത്തുന്നപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും. കമ്പനിയും ജീവനക്കാരും തമ്മിലുള്ള എല്ലാതരം ഇടപാടുകളിലും സുതാര്യത സൂക്ഷിക്കുന്നു.

പുതിയ തീരുമാനങ്ങളിലൂടെ മാനവശേഷി വിഭാഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണെന്ന് കമ്പനിയുടെ എച്ച് ആര്‍ ചീഫ് ഓഫീസര്‍ രോഹിത് താക്കൂര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആരെയും പിരിച്ചുവിടാനുള്ള തീരുമാനവും കമ്പനിക്കിപ്പോളില്ല എന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it