ഇന്ത്യയില്‍ ഏറ്റവും ശമ്പളം വാങ്ങുന്നത് ഇവിടെ; കേരളത്തിന്റെ തൊട്ടടുത്തുണ്ട് 'റിച്ച് പീപ്പ്ള്‍ ഓഫ് ഇന്ത്യ'
ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് എവിടെയാണെന്നറിയുമോ? അതിനുള്ള കാരണം സിംപിള്‍ ആണ് പക്ഷെ പവര്‍ഫുളുമാണെന്നാണ് 2019 ലെ റാന്‍ഡ്സ്റ്റാഡ് ഇന്‍സൈറ്റ് സാലറി ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഐടി വ്യവസായ മേഖലയിലെ പ്രൊഫഷണലുകളാണ് രാജ്യത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐടി ജീവനക്കാരുള്ള ബംഗളൂരു വാണ് രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന നഗരം.
ഈ ട്രെന്‍ഡിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് ജൂനിയര്‍ തലത്തിലും (4.96 ലക്ഷം) സീനിയര്‍ തലത്തിലും (35.84 ലക്ഷം രൂപ) ഏറ്റവും ഉയര്‍ന്ന ശരാശരി വാര്‍ഷിക സിടിസി ലഭിക്കുന്നത് ഐടി വ്യവസായത്തിലെ പ്രൊഫഷണലുകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുതിര്‍ന്ന പ്രൊഫഷണലുകള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മേഖലയിലെ ശരാശരി വാര്‍ഷിക സിടിസി 35.65 ലക്ഷം രൂപയാണ്.
ജൂനിയര്‍ തലത്തിലുള്ള പ്രതിഭകള്‍ക്ക് ബെംഗളൂരുവിലെ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശരാശരി വാര്‍ഷിക ചെലവ് (സിടിസി) 5.27 ലക്ഷം രൂപയാണ്, മിഡ് ലെവലിന് 16.45 ലക്ഷം, സീനിയര്‍ ലെവലില്‍ 35.45 ലക്ഷം എന്നിങ്ങനെയാണ്. 2017 ലെയും 2018 ലെയും ശമ്പള റിപ്പോര്‍ട്ടിലും ബെംഗളൂരു തന്നെയായിരുന്നു ഒന്നാമത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline