കോവിഡ് പ്രതിസന്ധി; പ്ലേബോയ് മാഗസിന്‍ പ്രിന്റിംഗ് നിര്‍ത്തി
ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികകളിലൊന്നായ 'പ്ലേ ബോയ്' പ്രിന്റിംഗ് നിര്‍ത്തി വെയ്ക്കുന്നു. കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുഎസില്‍ നിന്നും പുറത്തിറങ്ങുന്ന പ്ലേ ബോയ്‌യുടെ സ്പ്രിംഗ് ഇഷ്യു പുറത്തിറങ്ങുന്നതോടെ മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിപ്പു നല്‍കിയിരിക്കുന്നത്.
2019 മുതല്‍ ത്രൈമാസികം ആക്കിയിരുന്ന മാഗസിന്‍ പ്രിന്റിംഗ് കോവിഡ് ഭീതി രൂക്ഷമായതോടെ പൂര്‍ണമായി നിര്‍ത്തുന്നതായി പ്ലേബോയ് എന്റര്‍പ്രൈസസ് സിഇഓ ബെന്‍ കോന്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ പ്ലേ ബോയ് യുടെ മറ്റ് ഉല്‍പ്പന്നങ്ങളും മെര്‍ക്കന്‍ഡൈസ്ഡ് ഉല്‍പ്പന്നങ്ങളും തുടരുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വരുന്ന ആരാധകരുള്ള മാഗസിന്റെ ഡിജിറ്റല്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായും കമ്പനി വിശദമാക്കി. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഡിജിറ്റല്‍
വായനക്കാരുടെ എണ്ണം വന്‍തോതില്‍ കൂടിയിട്ടുള്ളതുകൊണ്ടും തല്‍ക്കാലം ഡിജിറ്റലില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
2021 ഓടെ അച്ചടി മാധ്യമ രംഗത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 1953 ല്‍ നിലവില്‍ വന്ന മാഗസിന്‍ ലോകഫാഷന്‍ മാഗസിന്‍ രംഗത്ത് ഒട്ടേറെ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline