7500 കോടിയുടെ ആസ്ഥികള്‍ കൈമാറാന്‍ പവര്‍ഗ്രിഡ്

പൊതുമേഖല സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന് (PGCIL) കീഴിലുള്ള 7500 കോടിയുടെ ആസ്ഥികള്‍ പുതുതായി ആരംഭിച്ച പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന് (InvIT) കൈമാറും. 2022-23 കാലയളവിലായിരിക്കും കൈമാറ്റം നടക്കുക. 5000 കോടിയുടെ ആസ്ഥികളും 26 ശതമാനം ഓഹരികളുമാണ് ട്രസ്റ്റിന് കീഴിലേക്ക് മാറ്റുന്നത്.

ഇതിൻ്റെ ഭാഗമായി നാഗപട്ടിണം മദുഗിരി ട്രാന്‍സ്മിഷന്‍ ലൈന്‍, പവര്‍ഗ്രിഡ് സതേണ്‍ ഇൻ്റെര്‍കണക്‌റ്റെഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റം പ്രോജക്ട് എന്നിവ ട്രസ്റ്റിന് കീഴിലാകും. നേരത്തെ ട്രസ്റ്റിൻ്റെ ഐപിഒയുടെ ഭാഗമായി ഓഫര്‍ ഓഫ് സെയിലിലൂടെ 27,36 കോടി രൂപയുടെ ഓഹരികള്‍ പവര്‍ഗ്രിഡ് വിറ്റിരുന്നു. നിലവില്‍ എട്ടോളം ( inter state tariff based) പ്രോജക്ടുകളാണ് പവര്‍ഗ്രിഡിന് ഉള്ളത്. 10 പ്രോജക്ടുകള്‍ നിര്‍മാണത്തിലുമാണ്. ഈ 18 പ്രോജക്ടുകളും ഭാവിയില്‍ പുതിയ ട്രസ്റ്റിന് കീഴിലേക്ക് മാറ്റാനാണ് പവര്‍ഗ്രിഡിൻ്റെ പദ്ധതി. 18 എണ്ണത്തില്‍ ഒമ്പതും റിനീവബിള്‍ എനര്‍ജി പ്രോജക്ടുകളാണ്.
ഈ വര്‍ഷം മെയ് മാസമാണ് പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന് കീഴില്‍ പണം സമാഹരിക്കുന്നത്. സര്‍ക്കാരിനെ നേരിട്ട് ആശ്രയിക്കാതെ പണം സമാഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ട്രസ്റ്റ് സ്ഥാപിക്കപ്പെട്ടത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it