Begin typing your search above and press return to search.
ഉല്‍പ്പന്ന വില വര്‍ധനവ്, ഇന്ത്യയുടെ വ്യാപാര കമ്മിയിൽ റെക്കോർഡ്
ഏപ്രിൽ മാസം 20.1 ശതകോടി ഡോളറായിരുന്ന വ്യാപാര കമ്മി മെയ് മാസത്തിൽ 23.3 ശതകോടി ഡോളറായി
റഷ്യ-യുക്രയ്ൻ യുദ്ധം തുടരുന്നത് മൂലം ഉൽപ്പന്ന വിലകൾ വർധിച്ചത് ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോർഡ് തലത്തിലേക്ക് ഉയർത്താൻ കാരണമായി. കയറ്റുമതി മുൻ മാസത്തിൽ 40.2 ശതകോടി യായിരുന്നത് മെയ് മാസത്തിൽ 37.3 ശതകോടി ഡോളറായി കുറഞ്ഞു.
എന്നാൽ ഇറക്കുമതിയിൽ കാര്യമായ മാറ്റം ഉണ്ടായില്ല -60.6 ശതകോടി ഡോളർ. അങ്ങനെ വ്യാപാര കമ്മി മെയ് മാസത്തിൽ 23.3 ശതകോടി ഡോളറായി
മെയ് മാസം ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസ വസ്തുക്കൾ, എഞ്ചിനിയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ് ഉണ്ടായി.
എന്നാൽ റഷ്യ-യുക്രയ്ൻ യുദ്ധം കാരണം ഉൽപ്പന്നങ്ങളുടെ ലോക വിപണിയുടെ വളർച്ച 5 ശതമാനമായി കുറയുമെന്ന് ഐ എം എഫ് ചൂണ്ടികാട്ടുന്നു.
മെയ് മാസത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് 2 ശതകോടി ഡോളർ കുറഞ്ഞെങ്കിലും സ്വർണ ഡിമാൻഡ് വർധനവ് ഇറക്കുമതി ചെലവുകൾ ഉയരാൻ കാരണമായി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്‌തതാണ് ചെലവ് കുറയാൻ സഹായിച്ചത് .മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 25 % റഷ്യയിൽ നിന്നാണ്.
കൽക്കരിയുടെ ഇറക്കുമതി വർധിച്ചതും വ്യാപാര കമ്മി കൂടാൻ കാരണമായി. ഉൽപ്പന്ന വിലകൾ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ 2021 -2022 ൽ 47 ശതകോടി ഡോളറായിരുന്ന വ്യാപാര കമ്മി നടപ്പ് സാമ്പത്തിക വർഷം 90 ശതകോടി ഡോളറായി വർധിക്കുമെന്ന് അക്യൂട്ട് റേറ്റിംഗ്‌സ് ഏജൻസി കരുതുന്നു.
Next Story
Videos