എംഎസ്എംഇ വായ്പകളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് രഘുറാം രാജന്റെ മുന്നറിയിപ്പ് 

സൂക്ഷ്മ, ചെറു, ഇടത്തരം ബിസിനസ് സംരംഭങ്ങൾക്ക് (MSME) വേണ്ടിയുള്ള സിഡ്ബി (SIDBI) യുടെ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമായിരിക്കും അടുത്ത കിട്ടാക്കട പ്രതിസന്ധിയുടെ പ്രധാന സ്രോതസ്സെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.

കിട്ടാക്കടം കുന്നുകൂടാൻ സാധ്യതയുള്ള ഇത്തരം സ്രോതസ്സുകളെ കണ്ടെത്തി ഉചിതമായ നടപടികൾ എടുക്കുന്നതിലായിരിക്കണം ഇനി സർക്കാരിന്റെ ശ്രദ്ധയെന്നും പാർലമെൻററി സമിതിക്ക് നൽകിയ റിപ്പോർട്ടിൽ അദ്ദേഹം പറയുന്നു. ബ്ലൂംബർഗ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

അതുകൊണ്ട് തന്നെ വായ്പാ ടാർജറ്റുകൾ ഉണ്ടാക്കുന്നത് സർക്കാർ നിർത്തിവെക്കണം. ടാർജറ്റുകൾ നേടാനായി ബാങ്കുകൾ പലപ്പോഴും വായ്പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുദ്ര ലോണുകളുടെയും കിസാൻ ക്രെഡിറ്റ് കാർഡിന്റെയും ക്രെഡിറ്റ് റിസ്ക് അല്ലെങ്കിൽ വായ്പ തിരിച്ച് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ഒരവലോകനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അത്യാവശ്യമായി ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് ഗ്യാരണ്ടീ സ്കീമിനെയാണെന്നും രാജൻ വിലയിരുത്തി.

Related Articles
Next Story
Videos
Share it