റോയല്‍ ചലഞ്ചേഴ്സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി മൂന്ന് വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നിലവില്‍ വന്നു. 2020 സീസണിന് മുന്നോടിയായാണ് ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമായ ആര്‍സിബിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കരാര്‍ ഒപ്പിട്ടത്.
ഏറെ വിലമതിക്കപ്പെടുന്ന
'ജേഴ്‌സി ഫ്രണ്ട് ലോഗോ പ്ലെയ്സ്മെന്റ്' ഉള്‍പ്പെടുന്നതാണ് ടൈറ്റില്‍
സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന്
പ്രേക്ഷകരുമായി ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുന്നതിനും ബ്രാന്‍ഡ് മൂല്യം
ശക്തമാക്കുന്നതിനും ഈ പങ്കാളിത്തം രണ്ട് പങ്കാളികള്‍ക്കും
അവസരമൊരുക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചൂണ്ടിക്കാട്ടി.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, യജുവേന്ദ്ര ചാഹല്‍,
ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, നവദീപ് സൈനി എന്നിവരുള്‍പ്പെടെയുള്ള
അന്താരാഷ്ട്ര സൂപ്പര്‍താരങ്ങളുടെ തിിളക്കം സ്വന്തമായുള്ള ടീമാണ് റോയല്‍
ചലഞ്ചേഴ്സ്.
മുത്തൂറ്റ് ബ്ലൂ
എന്നറിയപ്പെടുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി സ്പോണ്‍സര്‍
എന്ന നിലയില്‍ സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍
വിലമതിക്കുന്ന തരത്തിലുള്ള പ്രതിബദ്ധതയും അടിസ്ഥാന മൂല്യങ്ങളും
സ്വന്തമായുള്ള ബ്രാന്‍ഡ് ആണത്. ഈ സഹകരണം മികച്ച രീതിയില്‍
പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു - റോയല്‍ ചലഞ്ചേഴ്സ്
ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടറും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഡയറക്ടറുമായ തോമസ് ജോര്‍ജ് മുത്തൂറ്റ്: തടസ്സങ്ങള്‍ മറികടന്ന് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ ആവേശത്തിനു പിന്തുണ നല്‍കിക്കൊണ്ട് മനുഷ്യാഭിലാഷങ്ങളെ ശക്തിപ്പെടുത്തുക ഞങ്ങളുടെ ലക്ഷ്യമാണ്.
വ്യക്തിഗതമായ മല്‍സര ബുദ്ധിയും അഭിനിവേശവും പുറത്തെടുക്കുന്നതിനും സാമൂഹികം, സാമ്പത്തികം, ഭാഷ, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ മറികടക്കുന്നതിനും സ്‌പോര്‍ട്‌സ്് ശക്തിയേകുന്നു. വിവിധ കായിക ഇനങ്ങളുമായി ഇടപഴകിപ്പോന്ന ചരിത്രമുണ്ട് മുത്തൂത്ത് പാപ്പച്ചന്‍ ഗ്രൂപ്പിന്.
ഇന്ത്യയിലെ നിരവധി യുവ പ്രതിഭകള്‍ക്ക് ക്രിക്കറ്റില്‍ അഭിമാനകരമായ ജീവിതം ഉറപ്പു വരുത്തിയതില്‍ ടി 20 നിര്‍ണായക പങ്ക് വഹിച്ചുവെന്നും തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.' റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എല്ലാവിധത്തിലും കളിക്കാരെ പിന്തുണയ്ക്കാന്‍ ശ്രമിക്കും.' ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായുള്ള പ്രത്യേക പ്രമോഷണല്‍ ഓഫറുകളുമായി ആര്‍സിബി കളിക്കാര്‍ സഹകരിക്കും.
ആര്‍സിബിയുടെ സ്റ്റാര്‍ പെര്‍ഫോമര്‍മാരെ കാണാനുള്ള അവസരം മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഒരുക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഉല്‍പ്പന്നങ്ങളെ ആര്‍സിബി കളിക്കാര്‍ അംഗീകരിക്കുന്ന ടിവി പരസ്യവുമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline